Sorry, you need to enable JavaScript to visit this website.

ഗബ്രിയേല്‍ ചുഴലിക്കാറ്റ്: വ്യാപക നാശനഷ്ടം, ന്യൂസിലാന്‍ഡില്‍ ദേശീയ അടിയന്തരാവസ്ഥ

ഓക്ക്‌ലാന്റ് :  ന്യൂസിലന്‍ഡില്‍ ആഞ്ഞുവീശിയ ഗബ്രിയേല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം.  രാജ്യം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ന്യൂസിലന്‍ഡ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. അതേസമയം രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഗബ്രിയേല്‍ ഒരു അഭൂതപൂര്‍വമായ കാലാവസ്ഥാ സംഭവമാണെന്നും വടക്കന്‍ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വലിയ ആഘാതങ്ങള്‍ ഉണ്ടാക്കിയതായും എമര്‍ജന്‍സി മാനേജ്മെന്റ് മന്ത്രി കീറന്‍ മക്അനുള്‍ട്ടി പറഞ്ഞു. ഗിസ്‌ബോണ്‍ തീരപ്രദേശം, തൈരാവിത്തി തുടങ്ങിയ ചില കമ്മ്യൂണിറ്റികള്‍ വൈദ്യുതിയോ മൊബൈല്‍ നെറ്റ്വര്‍ക്കുകളോ റോഡ് സൗകര്യമോ ഇല്ലാതെ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു.

ഏതാണ്ട് 46,000 വീടുകളിലെ വൈദ്യുതി ബന്ധം താറുമാറായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. ചില പ്രദേശങ്ങളില്‍ വെള്ളപ്പൊത്തെ തുടര്‍ന്ന് ആളുകള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ അഭയം തേടി. ന്യൂസിലാന്റിലെ ഏറ്റവും വലിയ നഗരമായ ഓക്ക്ലന്‍ഡിന് സമീപമുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും രൂക്ഷമാണ്.  കൂടുതല്‍ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് മൂന്നാം തവണയാണ് ന്യൂസിലന്‍ഡ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 2019 ലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് പിന്നാലെയും 2020 കൊവിഡ് സമയത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News