Sorry, you need to enable JavaScript to visit this website.

ദുരന്തത്തിലും ശത്രുത മാറുന്നില്ല, വടക്കന്‍ സിറിയയില്‍ സഹായമെത്തുന്നത് നിലക്കുന്നു

ബെയ്‌റൂത്ത് - പ്രതിപക്ഷ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്ക് സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭാഗങ്ങളില്‍നിന്നുള്ള ഭൂകമ്പ സഹായം വിമത ഗ്രൂപ്പിന്റെ കടുംപിടിത്തം മൂലം തടയപ്പെടുന്നതായി യു.എന്‍ സന്നദ്ധസേവകര്‍. തുര്‍ക്കിയിലും സിറിയയിലും 33,000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പം ബാധിച്ച വടക്കന്‍ പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ ശ്രമിക്കുന്ന സഹായ പ്രവര്‍ത്തകര്‍ക്ക് 12 വര്‍ഷത്തെ സംഘര്‍ഷത്താല്‍ തകര്‍ന്ന സിറിയയിലെ ശത്രുത അധിക വെല്ലുവിളിയാണ്.
സിറിയയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3,500 മരണങ്ങളില്‍ ഭൂരിഭാഗവും വടക്ക് പടിഞ്ഞാറ് ഭാഗത്താണ് സംഭവിച്ചത്, കൂടുതലും ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ ഹയാത്ത് തഹ്‌രീര്‍ അല്‍ഷാമിന്റെ കൈവശമുള്ള പ്രദേശത്താണ്.
ഗവണ്‍മെന്റുമായുള്ള ബന്ധങ്ങള്‍ നിലച്ചതിനാല്‍ ഈ പ്രദേശത്തിന് കാര്യമായ സഹായം ലഭിച്ചിട്ടില്ല. മാത്രമല്ല ഒരു അതിര്‍ത്തി ക്രോസിംഗ് മാത്രമേ തുര്‍ക്കിയെ വടക്ക് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്നുള്ളൂ. വടക്കന്‍ മേഖലയിലേക്ക് സഹായം അയക്കാന്‍ തയ്യാറാണെന്ന് സിറിയന്‍ സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
സിറിയയുടെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഭാഗങ്ങളില്‍നിന്ന് ഒന്നും അനുവദിക്കില്ലെന്നും തുര്‍ക്കിയില്‍ നിന്ന് സഹായം വരുമെന്നുമാണ് ഹയാത്ത് തഹ്‌രീര്‍ പറയുന്നത്.  സഹായിക്കുന്നുവെന്ന് കാണിച്ച് സാഹചര്യം മുതലെടുക്കാന്‍ ഞങ്ങള്‍ ഭരണകൂടത്തെ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News