കൊച്ചി- വിവാഹ ജീവിതത്തില്‍നിന്ന് പിന്‍മാറിയ ശേഷമാണ് സന്തോഷം അനുഭവിക്കുന്നതെന്ന് മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി. ഇവരുടെ ദാമ്പത്യ ബന്ധം അധിക കാലം നീണ്ടുനിന്നില്ല. വിവാഹ ജീവിതം ആദ്യമൊക്കെ നല്ലതായിരുന്നു. പിന്നെ അയാളുടെ സ്വഭാവമൊക്കെ മാറി. പിന്നെ ആവശ്യമില്ലാത്ത നിയന്ത്രണങ്ങളായി. അത് പാടില്ല, ഇത് പാടില്ല എന്നൊക്കെ പറയാന്‍ തുടങ്ങി. ഞാന്‍ ഇപ്പോഴാണ് ഹാപ്പിയായത്. ഒരു ലൈഫ് വേണം അത് വരുമ്പോള്‍ വരട്ടെ. ഇപ്പോള്‍ സ്വസ്ഥതയും സ്വാതന്ത്ര്യവുമുണ്ട്.
ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവും കേട്ട് എന്റെ മനസിന് തന്നെ എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റിയിരുന്നില്ല. എന്തു കൊണ്ടും സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് സംഗീതമാണ്. അങ്ങനെ മനസിലാക്കി ആ തീരുമാനം എടുക്കുകയായിരുന്നു. ആരും പ്രേരിപ്പിച്ചിട്ടല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ. താനൊരു തടസമാവില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു- വിജയലക്ഷ്മി പറഞ്ഞു.
മെഹ്ഫില്‍, മോമോ ഇന്‍ ദുബായ്, പാപ്പച്ചന്‍ ഒളിവിലാണ് എന്നിവയാണ് വിജയലക്ഷ്മി പാടിയ പുതിയ പാട്ടുകളുള്ള സിനിമകള്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)