Sorry, you need to enable JavaScript to visit this website.

ഇരുപത് വയസ്സെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ പ്രണയത്തില്‍ കുരുക്കി പീഡനം; വിവാഹിതന്‍ അറസ്റ്റില്‍

കൊച്ചി- ഇന്‍സ്റ്റഗ്രാം വഴി പ്രണയത്തില്‍ കുരുക്കി പതിനാറുകാരിയെ പീഡിപ്പിച്ച മുപ്പതുകാരന്‍ അറസ്റ്റിലായി. വൈപ്പിന്‍ സ്വദേശിനിയായ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡനത്തിനിരയാക്കിയ നോര്‍ത്ത് പറവൂര്‍ തത്തപ്പിള്ളി പനച്ചിക്കപ്പൊക്കം രാജന്‍ മകന്‍  രാഹുല്‍ ആണ് മുളവുകാട് പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച രാത്രി ഉറങ്ങിക്കിടന്ന മകളെ കാണ്മാനില്ല എന്ന പരാതിയുമായിട്ടാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുളവുകാട് സ്റ്റേഷനില്‍ എത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് സിറ്റി മുഴുവന്‍ അന്വേഷണം നടത്തുന്നിനിടെ മകള്‍ പുലര്‍ച്ചയോടെ വീട്ടിലെത്തിയതായി മാതാപിതാക്കള്‍ അറിയിച്ചു. മാതാപിതാക്കളോടൊപ്പം രാവിലെ സ്റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടി കാമുകനായ രാഹുലിനോടൊപ്പം നഗരത്തില്‍ കറങ്ങാന്‍ പോയതാണെന്നും ഇന്‍സ്റ്റഗ്രാം വഴിയാണ്  പരിചയപ്പെട്ടതെന്നു പോലീസിനോട് പറഞ്ഞു. കുട്ടി കളവു പറയുന്നതായി തോന്നിയ പോലീസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആണ് പീഡന വിവരം പുറത്താകുന്നത്. പിതൃസഹോദരിയുടെ വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന പ്രതിയെ ഞായറാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവാണെന്ന കാര്യം മറച്ചു വെച്ച് തനിക്ക് ഇരുപത് വയസാണ് പ്രായമെന്ന് കുട്ടിയെ വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ പ്രണയക്കുരുക്കില്‍ പെടുത്തിയത്. മുനമ്പം, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളില്‍ കഞ്ചാവ്, അടിപിടി ഉള്‍പെടെയുള്ള കേസ്സുകളില്‍ പ്രതിയാണ് രാഹുല്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News