ദോഹ- ദോഹയിലെ കേക്ക് ഡിസൈനിങ് ഷോപ്പില്‍ ഡിസൈനറായി ജോലി ചെയ്യുന്ന കുഴുപ്പിള്ളി ചെറുവൈപ്പ് സ്വദേശിയായ സെബാസ്റ്റ്യന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രൂപം കേക്കില്‍ ഒരുക്കി. ശില്‍പി കൂടിയായ ഇദ്ദേഹം 2 വര്‍ഷമായി ഖത്തറില്‍ കേക്ക് ഡിസൈനറാണ്.
സഹപ്രവര്‍ത്തകനായ കോഴിക്കോട് വാണിമേല്‍ സ്വദേശി നവാസിന്റെ പ്രോത്സാഹനമാണ് അമീറിന്റെ രൂപത്തില്‍ കേക്ക് ഡിസൈന്‍ ചെയ്യാന്‍ പ്രേരിപ്പിച്ചത്. അര്‍ധകായ രൂപത്തിലുള്ള കേക്കിന് 2 അടി ഉയരവും 11 കിലോഗ്രാം തൂക്കവുമുണ്ട്. ഷോപ്പിലെ ജോലി കഴിഞ്ഞുള്ള സമയങ്ങളില്‍ സുഹൃത്തായ രമേഷ് അയ്യമ്പിള്ളിയുടെ സഹായത്തോടെയായിരുന്നു കേക്ക് നിര്‍മാണം. ഒരു മാസം കൊണ്ടാണ് പൂര്‍ത്തിയായത്.
കേക്ക് നേരിട്ട് അമീറിന് നല്‍കണമെന്നാണ് സെബാസ്റ്റ്യന്റെ ആഗ്രഹം. നാട്ടില്‍ സിമന്റിലും പ്ലാസ്റ്റര്‍ ഓഫ് പാരിസിലും സെബാസ്റ്റ്യന്‍ ഒരുക്കിയ ശില്‍പങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)