ദുബായ്- പുതിയ എയര്‍ ടാക്‌സി സ്‌റ്റേഷനുകളുടെ രൂപകല്‍പനക്ക് യു.എ.ഇ വൈസ് പ്രസിഡന്റ് അംഗീകാരം നല്‍കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ എമിറേറ്റില്‍ എയര്‍ ടാക്‌സികള്‍ സര്‍വീസ് ആരംഭിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.
ഇതോടെ, വെര്‍ട്ടിപോര്‍ട്ടുകളുടെ പൂര്‍ണമായി വികസിപ്പിച്ച ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും.
ഏരിയല്‍ ടാക്‌സികള്‍ക്ക് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗം ഉണ്ടായിരിക്കും, പരമാവധി റേഞ്ച് 241 കിലോമീറ്റര്‍. ഒരു പൈലറ്റും നാല് യാത്രക്കാരും ഇതില്‍ സഞ്ചരിക്കാം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഡൗണ്‍ടൗണ്‍ ദുബായ്, പാം ജുമൈറ, ദുബായ് മറീന എന്നിവയാണ് നാല് ലോഞ്ചിംഗ് കേന്ദ്രങ്ങള്‍.
ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ (ഡബ്ല്യുജിഎസ്) ഡേ സീറോയില്‍ പങ്കെടുത്ത ഷെയ്ഖ് മുഹമ്മദ് ഞായറാഴ്ച ഡിസൈന്‍ അംഗീകരിച്ചു. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പ്രമുഖ കമ്പനികളായ സ്‌കൈപോര്‍ട്ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ജോബി ഏവിയേഷന്‍ എന്നിവയുമായി ചേര്‍ന്ന് ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക് ഓഫ്, ലാന്‍ഡിംഗ് പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനാണ് അനുമതി. ബുര്‍ജ് ഖലീഫ, ദുബായ് ഫ്രെയിം, ബുര്‍ജ് അല്‍ അറബ് തുടങ്ങിയ ജനപ്രിയ ദുബായ് ലാന്‍ഡ്മാര്‍ക്കുകളിലൂടെ എയര്‍ ടാക്‌സികള്‍ ചീറിപ്പായുന്നത് വീഡിയോയില്‍ കാണിക്കുന്നു. എമിഷന്‍ ഇല്ലാതെ സുഗമമായ 'എന്‍ഡ്ടുഎന്‍ഡ് പാസഞ്ചര്‍ യാത്ര' വാഗ്ദാനം ചെയ്യുകയാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്.
من القمة العالمية للحكومات .. اعتمدنا اليوم تصميم محطات التاكسي الجوي الجديدة في دبي .. والتي ستبدأ عملها خلال ٣ سنوات .. pic.twitter.com/tGQyPFVDUD
— HH Sheikh Mohammed (@HHShkMohd) February 12, 2023