Sorry, you need to enable JavaScript to visit this website.

അസഹിഷ്ണുതയുടെ വിളനിലമായി യു.പി; ന്യൂനപക്ഷ കമ്മീഷന്റെ ഞെട്ടിക്കുന്ന കണക്കുകള്‍

ന്യൂദല്‍ഹി- രാജ്യത്തുടനീളം ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കയാണെങ്കിലും ദേശീയ ന്യൂനപക്ഷ കമ്മീഷനു ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും മുസ്ലിംകളില്‍നിന്നാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലഭിച്ച പരാതികളില്‍ 71 ശതമനവും മുസ്ലിം സമുദായവുമായി മാത്രം ബന്ധപ്പെട്ടതാണെന്ന് കണക്കുകള്‍ പറയുന്നു. ഈ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചതാകട്ടെ ഉത്തര്‍പ്രദേശില്‍നിന്നാണ്.
ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2017-18 നും 2022-23 നുമിടയില്‍  മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, പാഴ്‌സികള്‍, ജൈനര്‍, ബുദ്ധമതക്കാര്‍ എന്നിങ്ങനെ എല്ലാ ന്യൂനപക്ഷ സമുദായങ്ങളുമായി ബന്ധപ്പെട്ട്  ആകെ 10,562 പരാതികളാണ് കമ്മീഷനു ലഭിച്ചത്.  ഇവയില്‍ 7,508 എണ്ണം മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടതാണ്.
1992ലെ എന്‍.സി.എം ആക്ടിന്റെ സെക് ഷന്‍ 9(1) പ്രകാരം കമ്മീഷന്‍ അതിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്നതുമായി  ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കേണ്ടതും നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ലഭിക്കുന്ന പരാതികളില്‍ കൂടുതലും പോലീസ് അതിക്രമങ്ങള്‍, സേവന കാര്യങ്ങള്‍, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മതപരമായ സ്വത്തുക്കള്‍ കൈയേറ്റം എന്നിവയുമായി ബന്ധപ്പെട്ടതാണ്.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ തേടുകയാണ് കമ്മീഷന്‍ ചെയ്യുന്നത്.  റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍, പരാതികള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികൃതര്‍ക്ക് ഉചിതമായ ശുപാര്‍ശകള്‍ നല്‍കുന്നു.കമ്മീഷന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ലഭിച്ച മൊത്തം പരാതികളുമായി ബന്ധപ്പെട്ട ഡാറ്റയുടെ സൂക്ഷ്മ വിശകലനത്തില്‍  അവയില്‍ ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ നിന്ന് ലഭിച്ചതാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

2017-18ല്‍ ആകെ ലഭിച്ച 1,498 പരാതികളില്‍ 1,128  (75 ശതമാനം) പരാതികളും മുസ്ലീം സമുദായത്തില്‍ നിന്നാണ്. ഇതില്‍ 529 പരാതികള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രം മുസ്ലിംകളില്‍ നിന്നുള്ളതാണ്.
2018-19ല്‍ കമ്മീഷന് ലഭിച്ച 1,871 പരാതികളില്‍ (72 ശതമാനം) 1,344 പരാതികളും മുസ്ലീം സമുദായത്തിന്റേതായിരുന്നു. മുസ്ലിം സമുദായത്തില്‍ നിന്നുള്ള 810 പരാതികളുമായി ഉത്തര്‍പ്രദേശ് തന്നെയാണ് മുന്നില്‍.
2019-20 ലും ഇതു തന്നെയാണ് സ്ഥിതി.  ലഭിച്ച മൊത്തം പരാതികളില്‍ 73.7 ശതമാനവും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവയായിരുന്നു, 728 പരാതികളും ഉത്തര്‍പ്രദേശില്‍നിന്നാണ്.  
2020-21ലും ലഭിച്ച മൊത്തം 1,463 പരാതികളില്‍  1,105 എണ്ണം മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടതാണ്.  ഉത്തര്‍പ്രദേശില്‍ നിന്ന് 646 പരാതികള്‍.
2021-22ല്‍ മൊത്തം പരാതികളില്‍ 68 ശതമാനവും മുസ്ലിം സമുദായത്തില്‍ നിന്നാണ് കമ്മീഷനിലെത്തിയത്.  659 പരാതികളും ഉത്തര്‍പ്രദേശില്‍ നിന്നാണ്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2023 ജനുവരി 31 വരെ 1,984 പരാതികകളാണ് കമ്മീഷന് ലഭിച്ചുത്. ഇതില്‍ 1,279 ( 64.4 ശതമാനം)  മുസ്ലിം സമുദായത്തില്‍നിന്നാണ്. 662 പരാതികളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ലഭിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മറ്റ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് പാനലിന് ലഭിച്ച പരാതികള്‍ വളരെ കുറവാണ്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് യു.പിയില്‍ പരാതികള്‍ വര്‍ധിക്കുന്നത് അവിടെ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയാണ് കാണിക്കുന്നത്.  വര്‍ദ്ധിച്ചുവരുന്ന തോത് കാണിക്കുന്നു.

 

Latest News