Sorry, you need to enable JavaScript to visit this website.

യുവാക്കളെ തീവ്രവാദികളാക്കി; അഫ്ഗാനിലേക്ക് പോകാന്‍ ഒരുങ്ങിയ രണ്ടു പേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

ന്യൂദല്‍ഹി- വിദേശങ്ങളിലുള്ള തീവ്രവാദ സംഘടനകളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് ആരോപിച്ച്  രണ്ട് പേരെ കൂടി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തു. മുഹമ്മദ് ആരിഫ് എന്നയാളെ കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിന്നും ഹംറാസ് വര്‍ഷിദ് ഷെയ്ഖിനെ മഹാരാഷ്ട്രയിലെ താനെയില്‍ നിന്നുമാണ് പിടികൂടിയത്.
തീവ്രവാദികളാക്കാനും അക്രമത്തിലും ഭീകരതയിലും ഏര്‍പ്പെടാനും യുവാക്കളെ ഇവര്‍ പ്രേരിപ്പിച്ചിരുന്നുവെന്നും ഓണ്‍ലൈനില്‍ തീവ്രവാദ സംഘടനകളുമായി ഗൂഢാലോചന നടത്തിയിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനായി അഫ്ഗാനിസ്ഥാനിലേക്ക് പോകാനുള്ള പദ്ധതിയെക്കുറിച്ചും പ്രതികള്‍ സംസാരിച്ചിരുന്നു.
ബെംഗളൂരുവില്‍ ഭീകരര്‍ക്കായുള്ള  തെരച്ചിലിനിടയിലാണ് നിരോധിത ഭീകര സംഘടനയായ അല്‍ഖാഇദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആരിഫിനെ അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്നു ആരിഫ്. രണ്ട് വര്‍ഷത്തിലേറെയായി ഇയാള്‍ ന്റര്‍നെറ്റ് വഴി ആളുകളുമായി ബന്ധപ്പെട്ടിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.
ഐ.എസില്‍ ചേരാന്‍ ഇറാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോകാന്‍ ആലോചിച്ചിരുന്നുവെന്നും പറയുന്നു. അന്വേ്വഷണത്തിനായി ഇയാളുടെ ലാപ്‌ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും എന്‍ഐഎ പിടിച്ചെടുത്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News