കോഴിക്കോട് - അന്ധവിശ്വാസങ്ങളെ പുനരാനയിക്കാനായി ചരിത്ര രേഖകളിൽ വസ്തുനിഷ്ഠമായി പ്രതിപാദിച്ച മുസ്‌ലിം നവോത്ഥാന ചരിത്രത്തെ അപനിർമിക്കുവാനുള്ള ശ്രമം അപഹാസ്യമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഇസ്‌ലാമിക് കോൺഫറൻസ് അഭിപ്രായപ്പെട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കേരളത്തിലെ കഴിഞ്ഞകാല രാഷ്ട്രീയ സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പരിഷ്‌കർത്താക്കൾ സലഫീ ആശയം സ്വീകരിച്ചവരായതിനാലാണ് ചിലർ അസ്വസ്ഥരാകുന്നത്. സമൂഹത്തിന്റെ ആത്മീയാന്വേഷണങ്ങളെ വഴിതിരിച്ച് വിടുകയും പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുകയും ചെയ്ത് അന്ധവിശ്വാസങ്ങളിൽ തളച്ചിട്ട ആത്മീയ ചൂഷകരിൽ നിന്ന് സമുദായത്തിന് വൈജ്ഞാനിക കാവലൊരുക്കാൻ ത്യാഗം സഹിച്ചവരായിരുന്നു നവോത്ഥാന നായകർ. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെയും നവോത്ഥാന ശ്രമങ്ങളെയും വിലകുറച്ച് കാണാനുള്ള ബാലിശമായ ശ്രമം ചരിത്രബോധത്തെ പരിഹസിക്കലാണെന്നും അതിനെതിരെ പ്രതിരോധം തീർക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സ്ത്രീകളിൽ ലിംഗമാറ്റത്തിന് പ്രേരിപ്പിക്കുകയും പുരുഷവേഷം അടിച്ചേൽപിക്കുകയും ചെയ്ത് സ്ത്രീ സ്വത്വത്തെ അപകർഷമായി കാണുന്നവർ പുരോഗമനമവകാശപ്പെടുന്നത് അപഹാസ്യമാണ്. സ്ത്രീകളുടെ പ്രകൃതിക്കിണങ്ങുന്ന സുരക്ഷയുടെ മാർഗ്ഗങ്ങളാണ് നിർദ്ദേശങ്ങളായും നിയമങ്ങളായും ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്.
പൊതുവേദികളിലും ഭരണതലങ്ങളിലും നേതൃസ്ഥാനങ്ങളിലും സ്ത്രീകളുടെ ജനസംഖ്യാനുപാത പ്രകാരം ഇടം നൽകാത്തവർ മതത്തെ വിമർശിക്കുന്നത് അതിശയോക്തമാണ്. പരസ്യ കമ്പോളങ്ങളിലെ കേവലം ഉപഭോഗ വസ്തുവാക്കി സ്ത്രീയെ തരം താഴ്ത്താൻ ശ്രമിക്കുന്നതിനെ വിമർശിക്കാൻ തയ്യാറാവാത്തത് സ്ത്രീകളുടെ വിമോചനമല്ല ഇവരുടെ ലക്ഷ്യമെന്നതിന് തെളിവാണ്.
അധികാരമുള്ള ഫാഷിസവും പടരുന്ന ലിബറലിസവും വർത്തമാനകാലത്ത് കലുഷിതമായ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമ്പോൾ മുസ്‌ലിം സാമുദായിക നേതൃത്വം സമൂഹത്തിന് വഴിയും വെളിച്ചവുമാകണം. പൗരോഹിത്യം വായ്ത്താരിയിലൂടെ പടച്ചുവിടുന്ന കെട്ടുകഥകളും വ്യാജസിദ്ധികളുടെ വർത്തമാനങ്ങളും മതത്തെ സമൂഹത്തിൽ പരിഹാസ്യമാക്കുകയും അതിലൂടെ സ്വതന്ത്രവാദവും മതനിരാസവും തഴച്ചു വളരാൻ കാരണമാകുകയും ചെയ്യുന്നുവെന്ന തിരിച്ചറിവുണ്ടാകണമെന്നും സമ്മേളനം ഓർമിപ്പിച്ചു.
പാശ്ചാത്യൻ ലോകക്രമത്തിലേക്ക് സാമൂഹിക ഘടനയെ മാറ്റാനുള്ള ശ്രമങ്ങൾക്ക് സമൂഹവും അധികാരികളും കൂട്ടുനിൽക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ശരീരം കീറിമുറിച്ച് വികൃതമാക്കാനും ഹോർമോണുകൾ കുത്തിവെച്ച് രൂപം മാറാനും പ്രവണതയുള്ള തലമുറ സമൂഹത്തിന് ഭാരമാകും. മുതിർന്നവരെയും രക്ഷിതാക്കളെയും അധ്യാപകരെയും പ്രതിസ്ഥാനത്ത് നിർത്തിയുള്ള അമിതമായ അവകാശവാദവും സ്വതന്ത്രബോധവുമാണ് വളർത്തിയെടുക്കാൻ ശ്രമിക്കുന്നത്.
അന്താരാഷ്ട്ര നിലവാരത്തിൽ വിദ്യാഭ്യാസ രംഗം വളരാത്തിടത്തോളം വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാനുള്ള പുതിയ നിയമങ്ങളുടെ നിർമ്മാണം നിരർത്ഥകമാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. അഭിപ്രായപ്പെട്ടു.