Sorry, you need to enable JavaScript to visit this website.

ജനസാഗരം തീർത്ത് വിസ്ഡം സമ്മേളനം; ദൈവികദർശനം മാനവരക്ഷയും സമാധാനവും സാക്ഷാത്കരിക്കും: ശൈഖ് ബദർ അൽ അനസി

Read More

കോഴിക്കോട് - ദൈവിക ദർശനം മധ്യമ നിലപാടിലേക്കും, വിട്ടുവീഴ്ചയിലേക്കും, സഹവർത്തിത്വത്തിലേക്കും ക്ഷണിക്കുന്നതിനാൽ മാനവ രക്ഷയും സമാധാനവും സാക്ഷാത്കരിക്കുമെന്ന് സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ ബുജൈദി അൽ അനസി അഭിപ്രായപ്പെട്ടു. കോഴിക്കോട് കടപ്പുറത്ത് വിസ്ഡം ഇസ്‌ലാമിക് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 വിഭിന്ന വർഗങ്ങളും ഗോത്രങ്ങളും എല്ലാം ഉൾക്കൊള്ളുന്നതും, ശാന്തിയും നിർഭയത്വത്തിലും കഴിയുന്നതുമായ ഒരു മാതൃകാ സമൂഹമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. മധ്യമ നിലപാടാണ് ജനജീവിതത്തെ സുഗമമാക്കുന്നത്. ലോകരക്ഷിതാവിലുള്ള ഏകദൈവത്വമാണ് മാനവ രക്ഷക്കുള്ള ഏറ്റവും വലിയ മാർഗമെന്നും രഹസ്യവും പരസ്യവുമായ വാക്കിലും പ്രവർത്തിയിലും ആത്മാർത്ഥത സൂക്ഷിച്ചുകൊണ്ടാണ് ആദർശം സംരക്ഷിക്കപ്പെടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. സൗദി എംബസി അസി. അറ്റാഷെ ശൈഖ് അബ്ദുല്ലത്തീഫ് അബ്ദുസ്സമദ് അൽ കാത്തിബ്, തുറമുഖ മ്യ്യുസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.കെ. രാഘവൻ എം.പി., അഡ്വ. കെ.എം സച്ചിൻദേവ് എം.എൽ.എ., ഡോ. എം.കെ. മുനീർ എം.എൽ.എ എന്നിവർ അതിഥികളായി.
 ലജ്‌നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ ചെയർമാൻ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്, ഹുസൈൻ സലഫി, ഹാരിസ് ബിനു സലീം, ഫൈസൽ മൗലവി പുതുപ്പറമ്പ്, നാസർ ബാലുശ്ശേരി, റഷീദ് കുട്ടമ്പൂർ, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജനറൽ സെക്രട്ടറി ശമീൽ മഞ്ചേരി എന്നിവർ വിഷയാവതരണം നടത്തി.
 വിവിധ പുസ്തകങ്ങളുടെ പ്രകാശനവും സമ്മേളനത്തിൽ നടന്നു. വിസ്ഡം ബുക്‌സ് ഓൺലൈൻ സ്റ്റോർ പ്രഖ്യാപനം, ലോഗോ പ്രകാശനം,  ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക കർമ്മ പദ്ധതി പ്രഖ്യാപനം, പീസ് റേഡിയോ ക്വിസ് മത്സരം, ഇംഗ്ലീഷ് ഡോക്യുമെന്ററി ടീസർ, ജാമിഅ അൽ ഹിന്ദ്  സ്‌കൂൾ ഓഫ് ഖുർആൻ നൂർ ആപ്ലിക്കേഷൻ  ലോഞ്ചിംഗ്, വിസ്ഡം വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതല സർഗ സംഗമത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണം, വിസ്ഡം സ്റ്റുഡന്റ്‌സ് ഖുർആൻ വിജ്ഞാന പരീക്ഷ പ്രഖ്യാപനം, നേർപഥം വാരിക ഓഡിയോ പദ്ധതി പ്രഖാപനം തുടങ്ങിയവയും സമ്മേളനത്തിൽ നടന്നു.

Latest News