അങ്കാറ- തുര്‍ക്കിയിലെ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് പുറത്തേക്ക് വരാന്‍ ശിരോവസ്ത്രത്തിനു കാത്തിരുന്ന് തുര്‍ക്കി വനിത. ഗാസിയാന്‍ടെപ് നഗരത്തിലാണ് സംഭവം. കനത്തന നാശം വിതച്ച വിഭൂകമ്പത്തില്‍ തകര്‍ന്ന കുടുംബ വീടിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ശിരോവസ്ത്രമില്ലാതെ പുറത്തിറങ്ങാന്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു.
മാതാവിനേയും മൂന്ന് മക്കളെയും പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതിനിടെ തനിക്ക് ശിരോവസ്ത്രം നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു.
ശിരോവസ്ത്രം ലഭ്യമാക്കി തല മറച്ച ശേഷമാണ് അവര്‍ പുറത്തിറങ്ങിയത്. മുഴുവന്‍ സമയവും സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെ മുട്ടിലിഴഞ്ഞാണ് അവര്‍ പുറത്തെത്തിയത്. നിങ്ങളുടെ വിശ്വാസത്തെ വിലമതിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് രക്ഷാപ്രവര്‍ത്തകര്‍ അവരെ സമാധാനിപ്പിച്ചത്.
തക്ബീര്‍ വിളികള്‍ക്കും ഉച്ചത്തിലുള്ള കരഘോഷങ്ങള്‍ക്കുമിടയിലാണ് രക്ഷാസംഘം യുവതിയെ മെഡിക്കല്‍ ക്രെയിനില്‍ കയറ്റിയത്.
തിങ്കളാഴ്ച തെക്കന്‍ തുര്‍ക്കിയിലും വടക്കന്‍ സിറിയയിലും ഉണ്ടായ രണ്ട് ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം 29,789 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.7, 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളില്‍ 98,685 പേര്‍ക്കാണ് പരിക്കേറ്റത്.
തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ രക്ഷാസംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്. തുര്‍ക്കിയാലണ് 24,600 മരണം. ഇവിടെ പരിക്കേറ്റവരുടെ എണ്ണം 93,000 ആയി ഉയര്‍ന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)