Sorry, you need to enable JavaScript to visit this website.

വിവാഹവസ്ത്രവും കോട്ടും ധരിച്ച് വധു പരീക്ഷാഹാളിൽ; മണവാട്ടിക്ക് പ്രോത്സാഹനവുമായി സോഷ്യൽമീഡിയ

Read More

ജീവിതവുമായി ബന്ധപ്പെട്ട രണ്ട് നിർണായക ചുവടുകളാണ് വിവാഹവും പരീക്ഷയും. പക്ഷേ, വിവാഹദിവസം തന്നെ പരീക്ഷയും വന്നാലോ? ഇവ രണ്ടും ഭംഗിയായി മാനേജ് ചെയ്ത് സുന്ദരിയായിരിക്കുകയാണ് കേരളത്തിലെ ഒരു വധു. 
 വിവാഹതിരക്കിലും പരീക്ഷക്ക് മുൻഗണന നൽകിയ വധുവിന്റെ വീഡിയോ ഗ്രൂസ് ഗേൾസ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് പ്രചരിച്ചത്. രണ്ട് മില്യണിലധികം ആളുകളാണ് വീഡിയോ ഇതിനകം കണ്ടത്. ബഥനി നവജീവൻ കോളേജ് ഓഫ് ഫിസിയോ തെറാപ്പിയിലെ വിദ്യാർത്ഥിനിയാണ് വധു ശ്രീലക്ഷ്മി അനിൽ.
 വിവാഹ വസ്ത്രവും ആഭരണങ്ങളും മേക്കപ്പുമൊക്കെയായി അണിഞ്ഞൊരുങ്ങിയാണ് ഇവർ പരീക്ഷാഹാളിൽ എത്തിയത്. വിവാഹ വേഷമായ പട്ടുസാരിയോടൊപ്പം കോട്ടും സ്റ്റെതസ്‌ക്കോപ്പുമെല്ലാമായി മനോഹര കാഴ്ച. കൂടെ പഠിക്കുന്ന വിദ്യാർത്ഥികളാണ് വധുവിനെ ലാബ് കോട്ടും മറ്റും ധരിപ്പിച്ചത്. 
  വിവാഹ സുദിനത്തിൽ പരീക്ഷ എഴുതാനെത്തിയ വധുവിന്റെ നിശ്ചയദാർഢ്യത്തിന് അഭിനന്ദന പ്രവാഹമാണ് സമൂഹമാധ്യമങ്ങളിൽ. വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോഴേക്കും കരിയർ അവസാനിപ്പിക്കുന്ന പലർക്കും ശ്രീലക്ഷ്മി മാതൃകയാണെന്നും പലരും ഓർമിപ്പിച്ചു. 

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

അന്ധമായ കോൺഗ്രസ് വിരോധം; കേരള സി.പി.എം നേതാക്കൾക്ക് യെച്ചൂരി ക്ലാസെടുക്കണമെന്ന് കെ.സി വേണുഗോപാൽ

ന്യൂദൽഹി - ബി.ജെ.പിക്കെതിരെ ആരുമായും സഖ്യത്തിന് തയ്യാറെന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കേരള ഘടകത്തിന് അന്ധമായ കോൺഗ്രസ് വിരോധമാണ്. യെച്ചൂരി കേരളത്തിലെ നേതാക്കൾക്ക് കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കൊടുക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. 
 ത്രിപുരയിലെ സി.പി.എം-കോൺഗ്രസ് സഹകരണം തകർക്കാൻ പറ്റില്ലെന്ന് മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ മണിക് സർക്കാറും പ്രതികരിച്ചിരുന്നു. ത്രിപുരയിൽ ഇരു പാർട്ടികൾക്കുമിടയിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനാവില്ല. കോൺഗ്രസ് പ്രചാരണത്തിൽ പിന്നിലെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും മണിക് സർക്കാർ വ്യക്തമാക്കി.
 സംഘപരിവാറിന്റെ ഹിന്ദുത്വ വർഗീയ അജണ്ടയെ തോൽപ്പിക്കാൻ വ്യത്യസ്ത ചേരിയിലാണെങ്കിലും മതനിരപേക്ഷ കക്ഷികൾ സഹകരിക്കണമെന്ന സി.പി.എം പാർട്ടി കോൺഗ്രസ് നിലപാടിന്റെ ഭാഗമായാണ് ബംഗാളിന് പിന്നാലെ ത്രിപുരയിലും സി.പി.എം-കോൺഗ്രസ് ധാരണയോടെ മത്സരിക്കുന്നത്. കോൺഗ്രസ് മേഖലകളിലെ റാലികളിലെല്ലാം സി.പി.എം കൊടികൾക്കൊപ്പം തന്നെയാണ് കോൺഗ്രസിന്റെ മൂവർണകൊടിയും പാറുന്നത്. സി.പി.എം ശക്തികേന്ദ്രമായ പ്രചാരണ റാലികളിലെല്ലാം അരിവാൾ ചുറ്റിക നക്ഷത്രത്തിനൊപ്പം കൈപ്പത്തിയുമുണ്ട്. കേരളത്തിലും കേന്ദ്രത്തിലും രണ്ടു മുന്നണികളിലാണെങ്കിലും വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ മറ്റു അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് മുഖ്യശത്രുവിനെതിരെ ഒരുമിച്ചുനിൽക്കുകയെന്ന ദീർഘവീക്ഷണമുള്ള നിലപാടാണ് ത്രിപുരയിൽ കോൺഗ്രസും സി.പി.എമ്മും സ്വീകരിച്ചിട്ടുള്ളത്. ദേശീയാടിസ്ഥാനത്തിൽ ഇത്തരമൊരു മാസ് മൂവ്‌മെന്റിലേക്ക് മറ്റു പാർട്ടികളെ കൂടി ആകർഷിച്ച് 2024-ലെ പാർല്ലമെന്റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്ക് കൂടുതൽ ദിശാബോധം പകരുന്ന തീരുമാനത്തിലേക്ക് പ്രതിപക്ഷം എത്തണമെന്നാണ് മതനിരപേക്ഷ ഭാരതം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഊന്നൽ നൽകുന്നത്.

Latest News