തിരുവനന്തപുരം- പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും തെറിവിളിക്കുന്ന ലോട്ടറി വില്‍പനക്കാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
കേന്ദ്ര, സംസ്ഥാന ബജറ്റുകള്‍ വിമര്‍ശിക്കപ്പെടുന്നതിനു പിന്നാലെയാണ് ഇന്നലെവരെ ന്യായീകരിച്ചു നടന്നവര്‍ തെരുവില്‍ തെറിവിളിച്ച് തുടങ്ങിയെന്ന തലക്കെട്ടില്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.
ലോട്ടറി ടിക്കറ്റുകള്‍ വിറ്റു പോകാത്തതില്‍ രോഷം പ്രകടിപ്പിക്കുന്ന സ്ത്രീ മോഡിയും പിണറായിയും അധികാരത്തിലേറയിതിനു ശേഷമാണ് കഷ്ടപ്പാടുകള്‍ വര്‍ധിച്ചതെന്ന് പറയുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടുക്കുവേണ്ടി മരിക്കുന്നവരാണെന്നും കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും വീഡിയോയില്‍ പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)