Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO സന്ദര്‍ശകരുടെ കുത്തൊഴുക്ക്; ഇരു ഹറമുകളിലും വന്‍തിരക്ക്


മദീന- ട്രാന്‍സിറ്റ് വിസക്കാര്‍ക്കടക്കം ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശനത്തിനും അവസരം ലഭ്യമായതോടെ ഇരു ഹറമുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ട്രാന്‍സിറ്റ് വിസകളില്‍ ധാരാളം കുടുംബങ്ങളാണ് സൗദിയിലെ വിവിധ നഗരങ്ങളില്‍ എത്തിച്ചേര്‍ന്നു കൊണ്ടരിക്കുന്നത്. രക്തബന്ധുക്കള്‍ക്ക് മാത്രമാണ് ഇതുവരെ ഫാമിലി വിസിറ്റ് വിസ ലഭ്യമായിരുന്നതെങ്കില്‍ മറ്റു ബന്ധുക്കള്‍ക്കും വിസിറ്റ് വിസ ലഭ്യമാകുകയാണ്. ഇതോടെ തിരക്ക് ഇനിയും വര്‍ധിക്കും.
എത്രവലിയ തിരക്കാണെങ്കിലും കൃത്യമായി കൈകാര്യം ചെയ്യുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഇരു ഹറമുകളിലും കുറ്റമറ്റ സംവിധാനങ്ങളാണ് നിലവിലുള്ളത്.
തിരക്കേറിയ സമയത്ത് മദീന സന്ദര്‍ശിക്കാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യ മസ്ജിദുന്നബവിയുടെ പരിസര പ്രദേശങ്ങളില്‍ മിക്ക ഹോട്ടലുകളും നിറഞ്ഞുകവിയുകയാണ്. എവിടേയും മുറികള്‍ ലഭ്യമല്ല. ഹറമില്‍നിന്ന് പത്തും ഇരുപതും മിനിറ്റ് കാര്‍ ദൂരം അകലെയാണ് റൂമുകള്‍ കിട്ടാനുള്ളത്.
പ്രവാചകന്റെ പള്ളിയില്‍ തിരക്ക് നിയന്ത്രിക്കാന്‍ കുറ്റമറ്റ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉംറ നിര്‍വഹിക്കാനെന്ന പോലെ റൗദ ശരീഫില്‍ നമസ്‌കരിക്കാനും പെര്‍മിറ്റ് നേടേണ്ടതുണ്ട്. നുസുക് ആപ്പ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. റൗദ സിയാറത്ത് മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പെര്‍മിറ്റ് ആവശ്യമില്ല. പള്ളിക്ക് പുറത്തിറങ്ങിയാല്‍ ഇരു ഭാഗത്തും ക്യൂ സിസ്റ്റമുള്ളതിനാല്‍ എല്ലാവര്‍ക്കും സുഗമമായി റൗദ സിയാറത്ത് നടത്താന്‍ കഴിയും.
റൗദാ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പെര്‍മിറ്റെടുത്തവര്‍ അതില്‍ കാണിച്ചിരിക്കുന്ന സമയത്ത് എത്തണം. അരമണിക്കൂറാണ് ഓരോരുത്തര്‍ക്കും ലഭിക്കുക.


ഗള്‍ഫ് നാടുകളിലെ മലയാളി പ്രവാസികള്‍ക്കായി ആരംഭിച്ച മലയാളം ന്യൂസ് ദിനപത്രം കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ്. വാര്‍ത്തകളും വിശകലനങ്ങളും യഥാസമയം ലഭിക്കാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യാം.
വീഡിയോകള്‍ക്ക് യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.


 

Latest News