രണ്ട് വര്‍ഷം മുമ്പ് ഒരു കണ്ണിറുക്കലിലൂടെ നടി പ്രിയ പ്രകാശ് വാര്യര്‍ വൈറലായിരുന്നു. ഇരുപത്തിയൊന്നുകാരിയായ, മോഡലും നടിയുമായ പ്രിയ ഏഴ് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുമായി സോഷ്യല്‍ മീഡിയയില്‍ വളരെയധികം ജനപ്രിയയായി. കണ്ണിറുക്കലിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കുകയും സോഷ്യല്‍ മീഡിയയിലെ ആകര്‍ഷകമായ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും അത് തുടരുകയും ചെയ്യുകയാണ് പ്രിയ.
പ്രിയ പ്രകാശ് വാര്യര്‍ തന്റെ സൂപ്പര്‍ഹോട്ട് ഫോട്ടോകളും അഭിനയ വൈദഗ്ധ്യവും കൊണ്ട് എല്ലാവരേയും ആകര്‍ഷിക്കുന്നു. സ്‌റ്റൈല്‍, വസ്ത്രധാരണം, ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ എന്നിവയിലൂടെ പ്രേക്ഷകരെ അമ്പരപ്പിക്കുന്നതില്‍ നടി ഒരിക്കലും പരാജയപ്പെടുന്നില്ല. തരക്കേടില്ലാത്ത രൂപഭംഗിയും പ്രിയയെ പ്രിയയാക്കുന്നു. ഓണ്‍സ്‌ക്രീനായാലും ഓഫ്‌സ്‌ക്രീനായാലും, തിളക്കമുളള ചര്‍മമാണ് പ്രിയയുടെ മുതല്‍ക്കൂട്ട്.
ആരാധകരെ എങ്ങനെ മയക്കി നിര്‍ത്തണമെന്ന് പ്രിയക്ക് നന്നായി അറിയാം. അടുത്തിടെ, ഇന്‍സ്റ്റാഗ്രാമിലിട്ട വീഡിയോയില്‍ തടാകത്തില്‍ ജലകന്യകയെപ്പോലെ നീന്തിത്തുടിച്ച വീഡിയോ പങ്കിട്ടു. ആരാധകര്‍ കമന്റുമായെത്തിയാണ് നടിയെ പ്രോത്സാഹിപ്പിച്ചത്.