Sorry, you need to enable JavaScript to visit this website.

തുർക്കി-സിറിയ മരണം 20,000 കടന്നു; നൂറ്റാണ്ടിന്റെ ദുരന്തമെന്ന് ഉർദുഗാൻ

അങ്കാറ / ദമാസ്‌കസ് - തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 20000 കടന്നു. തുർക്കിയിൽ 17,134 പേർ കൊല്ലപ്പെട്ടപ്പോൾ സിറിയയിൽ 3,162 പേർക്കും ജീവഹാനിയുണ്ടായി. പതിനായിരക്കണക്കിന് പേർക്കാണ് പരുക്കേറ്റത്.
 തുർക്കിയിലെ 10 പ്രവിശ്യകളിലാണ് ഭൂകമ്പം നാശം വിതച്ചതെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്. നൂറ്റാണ്ടിന്റെ ദുരന്തമാണിതെന്നും ഉർദുഗാൻ വ്യക്തമാക്കി. 1999-ൽ തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ 17,000 പേരാണ് മരിച്ചത്. 
  കടുത്ത പ്രതികൂല കാലാവസ്ഥയിലും ദുരിതാശ്വാസ-ജീവൻരക്ഷാ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തുർക്കിയിലേക്കും സിറിയയിലേക്കുമുള്ള സഹായങ്ങളും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

പ്രതിപക്ഷ ഐക്യത്തിൽ മോദിക്ക് പരിഭ്രാന്തി; ഇ.ഡിയെ കേന്ദ്രം ദുരുപയോഗിച്ചെന്നും യെച്ചൂരി

അഗർത്തല - ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ മതനിരപേക്ഷ സഖ്യത്തിന്റെ ഐക്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഭ്രാന്തിയിലാണെന്ന് സി.പി.എം ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ത്രിപുരയെയും ഇന്ത്യയെയും രക്ഷിക്കാൻ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം തെരഞ്ഞെടുപ്പ് റാലിയിൽ ആഹ്വാനം ചെയ്തു.
 സി.പി.എമ്മിനെയും കോൺഗ്രസിനെയും ത്രിപുരയിൽ ഒരേ ചേരിയിലാക്കിയത് ഇ.ഡിയാണെന്ന് പാർലമെന്റിൽ പ്രധാനമന്ത്രി പറഞ്ഞതോടെ ഇ.ഡിയെ കേന്ദ്രം ദുരുപയോഗിച്ചതായി സമ്മതിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും വിമർശിക്കുന്നവരെ ജയിലിൽ അടയ്ക്കുന്നു. മറുവശത്ത്, ഇഷ്ടക്കാരായ കോർപറേറ്റുകൾക്ക് എല്ലാം വാരിക്കോരി തളികയിൽവച്ച് കൊടുക്കുന്നു. എട്ട് വിമാനത്താവളമാണ് അദാനിക്ക് കൈമാറിയത്. സിമന്റ് ഫാക്ടറികളും പ്രതിരോധ ഫാക്ടറിയുമെല്ലാം അദാനിക്ക് നൽകി. ഇരട്ട എൻജിൻ വികസനത്തിനു പകരം ഇരട്ട എൻജിൻ കൊള്ളയാണ് രാജ്യത്ത് നടക്കുന്നത്. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടണമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും യെച്ചൂരി ഓർമിപ്പിച്ചു.
  ഗോമതി ജില്ലയിലെ ഉദയ്പുർ രമേഷ് സ്‌കൂൾ മൈതാനത്ത് ചേർന്ന പൊതുസമ്മേളനത്തിൽ എ.ഐ.സി.സി ദേശീയ വക്താവ് പവൻ ഖേര, ആർ.എസ്.പി നേതാവ് മൃൺമയ് സെൻ ഗുപ്ത, സി.പി.എം ജില്ലാ സെക്രട്ടറി മാധവ് സാഹ തുടങ്ങിയവരും പ്രസംഗിച്ചു.

Latest News