ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ മഹാനടി തിയേറ്ററുകളില്‍ ഗംഭീരവിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന ഈ ചിത്രം തെലുങ്ക് നടി രാകുല്‍ പ്രീത് സിംഗും തിയേറ്ററില്‍ പോയി കണ്ടിരുന്നു. ചിത്രം ഇഷ്ടപ്പെട്ട രാകുല്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ദുല്‍ഖര്‍ ഫാന്‍സിനെ ചൊടിപ്പിച്ചിരിക്കുകയാണ്.സാവിത്രിയെ അവതരിപ്പിച്ച കീര്‍ത്തി സുരേഷിനെ മാത്രമാണ് പോസ്റ്റില്‍ നടി പുകഴ്ത്തിയത് എന്നതാണ് കാരണം. ചിത്രത്തിലെ നായകകഥാപാത്രമായ ദുല്‍ഖറിനെ പുകഴ്ത്തി ഒരു വാക്കു പോലും പോസ്റ്റിലില്ലാത്തതാണ് രോഷം നടിക്കെതിരെ തിരിയാന്‍ കാരണം. രാകുലിന്റെ പോസ്റ്റിനു കീഴില്‍ കേരളത്തിലെ ദുല്‍ഖര്‍ ഫാന്‍സ് കൂടുതല്‍ പേരും മലയാളത്തിലാണ് നടിയെ ചീത്ത വിളിച്ചിരിക്കുന്നത്. നിങ്ങളുടെ ചിത്രം കേരളത്തിലെത്തുമ്പോള്‍ കാണിച്ചു തരാം എന്ന ഭീഷണിയും ആരാധകര്‍ മുഴക്കുന്നുണ്ട്. മഹാനടി റിലീസായി രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇന്ത്യയില്‍നിന്നും വിദേശത്ത് നിന്നുമായി ചിത്രം 60 കോടി രൂപയോളം കളക്ട് ചെയ്തു,