ന്യൂദല്‍ഹി : രാജ്യത്തെ 12 ലക്ഷത്തിലേറെ കുട്ടികള്‍ വിദ്യാഭ്യാസം നേടാതെ സ്‌കൂളിനു പുറത്തെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ കൂടുതല്‍ കുട്ടികളുള്ളത് യുപി, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ്. വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികതലത്തില്‍ 9,30,531 ഉം സെക്കന്‍ഡറിതലത്തില്‍ 3,22,488ഉം വിദ്യാര്‍ഥികളും സ്‌കൂളിലെത്തുന്നില്ലെന്ന് രണ്ടുവര്‍ഷത്തെ കണക്ക് ഉദ്ധരിച്ച് വിദ്യാഭ്യാസമന്ത്രാലയം രാജ്യസഭയില്‍ എ എ റഹിം എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കി.
ഉത്തര്‍പ്രദേശിലാണ് പ്രാഥമികതലത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്തത്-- 3.96 ലക്ഷം. ഗുജറാത്തില്‍ പ്രാഥമികതലത്തില്‍ 1,068,55 കുട്ടികള്‍ സ്‌കൂളിനു പുറത്താണ്. സെക്കന്‍ഡറിതലത്തില്‍ 36,522 പേരും. അതേസമയം, കേരളത്തില്‍ നാമമാത്ര വിദ്യാര്‍ഥികളാണ് സ്‌കൂളിനു പുറത്തുള്ളത്. ബി ജെ പി വലിയ മാതൃകയായി ഉയര്‍ത്തിക്കാട്ടുന്ന സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസരംഗത്തെ ശോചനീയാവസ്ഥയാണ് കണക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് എ.എ റഹിം പറഞ്ഞു.
സംസ്ഥാനങ്ങള്‍ വിദ്യാഭ്യാസത്തിനായി സര്‍ക്കാരുകള്‍ മുടക്കുന്ന ആകെ തുകയില്‍ 76 ശതമാനവും ചെലവാക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണെന്നും കേന്ദ്രവിഹിതം കുറഞ്ഞെന്നും വെളിവാക്കുന്ന കണക്കുകളും പുറത്ത് വന്നു. കേന്ദ്രവിഹിതം 26ല്‍നിന്ന് 24 ശതമാനം ആയി കുറഞ്ഞു. 2020-- -21ല്‍ വിദ്യാഭ്യാസത്തിനായി ഏഴു ലക്ഷം കോടി സംസ്ഥാനങ്ങള്‍ ചെലവാക്കിയപ്പോള്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി ആകെ മുടക്കിയത് 2.2 ലക്ഷം കോടിയാണ്. ജി ഡി പിയുടെ ആകെ 4.64 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)