Sorry, you need to enable JavaScript to visit this website.

ബി.ജെ.പി എം.എല്‍.എമാര്‍ വന്ദേമാതരം വിളിച്ച് ഗവര്‍ണറുടെ പ്രസംഗം കീറി

കൊല്‍ക്കത്ത- പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ്് നടത്തിയ ആദ്യ പ്രസംഗത്തിന്റെ കോപ്പികള്‍ കീറി ബി.ജെ.പി എം.എല്‍.എമാര്‍. ഗവര്‍ണര്‍ പ്രസംഗിക്കുന്നതിനിടെ ബി.ജെ.പി അംഗങ്ങള്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് ബഹളമുണ്ടാക്കിയത്. സംസ്ഥാനത്ത് സാമുദായിക സൗഹാര്‍ദവും ക്രമസമാധാനവും ഉറപ്പുവരുത്തിയെന്ന് ഗവര്‍ണര്‍ പ്രസംഗിച്ചപ്പോഴായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രസംഗം വായിക്കുന്നതിനുമുമ്പ് ഗവര്‍ണര്‍ വസ്തുതകള്‍ പരിശോധിക്കണമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് സുവേന്ദു അധികാരി പറഞ്ഞു.

പ്രസംഗത്തിന് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും അഴിമതിക്കാരായ സര്‍ക്കാരാണിത്. ഗവര്‍ണറുടെ പ്രസംഗത്തില്‍ അഴിമതിക്കേസുകളെക്കുറിച്ചോ ടി.എം.സി നേതാക്കളുടെ അറസ്റ്റിനെക്കുറിച്ചോ യാതൊരു പരാമര്‍ശവും ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് സഭയില്‍നിന്ന് ഇറങ്ങിപ്പോയതെന്നു സുവേന്ദു അധികാരി പറഞ്ഞു.

കഴിഞ്ഞ കുറേ നാളുകളായി ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ഗവര്‍ണറുടെ നടപടികളില്‍ കടുത്ത അതൃപ്തിയാണുള്ളത്. ഗവര്‍ണര്‍ക്കെതിരായ പരസ്യപ്രതികരണം പാടില്ലെന്ന് കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം സെന്റ് സേവ്യേഴ്‌സ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഡിലിറ്റ് നല്‍കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ മമതയെ സര്‍വപ്പള്ളി രാധാകൃഷ്ണന്‍, എ.പി.ജെ. അബ്ദുള്‍ കലാം, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ എന്നിവരോട് താരതമ്യപ്പെടുത്തിയതിനെതിരെ ബി.ജെ.പി, സി.പി.എം നേതാക്കള്‍ കടുത്ത വിമര്‍ശം ഉന്നയിച്ചിരുന്നു.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News