തിരുവനന്തപുരം : ഭൂകമ്പത്തിന്റെ ദുരിതം പേറുന്ന തുര്‍ക്കിക്ക് ദുരിതാശ്വാസ സഹായമായി കേരള സര്‍ക്കാര്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു നല്‍കുന്ന മറുപടിയിലായിരുന്നു ധനമന്ത്രി പുതിയ തീരുമാനം അറിയിച്ചത്.
തുര്‍ക്കിയില്‍ 3381 പേരും സിറിയയില്‍ 1444 പേരും മരിച്ചതായാണ് കണക്കുകള്‍. ആയിരക്കണക്കിന് കുട്ടികള്‍ ദുരന്തത്തില്‍ മരിച്ചതായി ഒരു യു.എന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സിറിയയിലെ വിമത നിയന്ത്രിത മേഖലകളില്‍ മാത്രം 790 പേര്‍ മരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയില്‍ 7800 പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തിയതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. അതേസമയം, ഇരുരാജ്യങ്ങളിലെയും മരണ നിരക്കു വരുംദിവസങ്ങളില്‍ 20,000 പിന്നിടാന്‍ സാധ്യതയുണ്ടെന്നു ലോകാരോഗ്യ സംഘടന യൂറോപ്പ് മേഖല സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ കാതറീന്‍ സ്മാള്‍വുഡ് വിലയിരുത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)