Sorry, you need to enable JavaScript to visit this website.

നോര്‍ക്കയുടെ പേരില്‍ വ്യാജ പ്രചാരണം; പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണം

തിരുവനന്തപുരം- നോര്‍ക്ക റൂട്ട്‌സിന്റെ സോഷ്യല്‍ മീഡിയ പോസ്റ്ററുകളില്‍  കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി തെറ്റിദ്ധാരണ പരത്തുന്ന ചില അറിയിപ്പുകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി നോര്‍ക്ക റൂട്ട്‌സ് സിഇഒ
അറിയിച്ചു.
പ്രവാസി ക്ഷേമനിധിയിലും നോര്‍ക്ക റൂട്ട്‌സിലും അംഗത്വം എടുത്താല്‍ മാത്രമേ പ്രവാസി ലോണ്‍ ലഭിക്കുകയുള്ളൂ എന്ന തരത്തിലുള്ള സന്ദേശങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്. നോര്‍ക്കയുടെ പദ്ധതികളേയും പരിപാടികയളേയും പറ്റി പ്രചാരണം നടത്തുന്നത് നോര്‍ക്ക റൂട്ട്‌സ് തന്നെയാണ്. ഇതിനായി ഏതെങ്കിലും വ്യക്തികളേയോ സ്ഥാപനങ്ങളേയോ ചുമതലപ്പെടുത്തിയിട്ടില്ല. നോര്‍ക്കയുടെ സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ ഉപയോഗിച്ചിച്ച് വ്യാജപ്രചരണം
നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍  ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍, വഞ്ചനയ്ക്കും ധനനഷ്ടത്തിനും ഇരയാകാതെ എല്ലാവിധ വ്യാജ പ്രചാരണങ്ങളില്‍ നിന്നും
വാഗ്ദാനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്ന് പൊതുജനങ്ങളോടും പ്രത്യേകിച്ച് പ്രവാസി സമൂഹത്തോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.  എന്നാല്‍ നോര്‍ക്കയുടെ വാര്‍ത്തകളും അറിയിപ്പുകളും സോഷ്യല്‍ മീഡിയ കണ്ടന്റുകളും
ഉദ്ദേശശുദ്ധിയോടെ ഷെയര്‍ ചെയ്യുന്നവര്‍ ധാരാളമുണ്ട്. ഇവരോട് നോര്‍ക്ക റൂട്ട്‌സിന്റെ നന്ദിയും അറിയിക്കുന്നു.
നോര്‍ക്കയുടെ പദ്ധതികളെയും ക്ഷേമ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിശദാംശങ്ങള്‍ക്കായി
നോര്‍ക്ക റൂട്ട്‌സിന്റെ വെബ്ബ്‌സൈറ്റായ www.norkaroots.org സന്ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറായ
1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News