വെള്ളം കുടിക്കുന്നതിന്റെ അളവ് കുറഞ്ഞാല്‍ പ്രശ്‌നങ്ങള്‍ പലതാണെന്നും പറയുന്നവരുണ്ട്. വെള്ളം ധാരാളം കുടിക്കണം, അതു നല്ലതാണ്. പക്ഷേ അധികമായാല്‍ വെള്ളവും നമ്മുടെ ശരീരത്തിന് കേടാണ്. ഒരു ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണമെന്ന് പറഞ്ഞ് കൃത്യം അളവെടുത്ത് കുടിക്കുന്നവരുണ്ട്. ചിലര്‍ കണക്കില്ലാതെ വെള്ളം കുടിക്കുന്നു. ചിലര്‍ ഇതേപ്പറ്റി ശ്രദ്ധിക്കുന്നേയില്ല. എന്നാല്‍ വെള്ളത്തിന്റെ അളവും നമ്മുടെ ശരീരത്തില്‍ ആവശ്യത്തിന് മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. കാരണം, വെള്ളം അമിതമാകുന്നത് സോഡിയത്തിന്റെ അളവ് കുറയാനും നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന ഹൈപ്പോനൈട്രീമിയ എന്ന അവസ്ഥയിലെത്താനും തലച്ചോറില്‍ വീക്കമുണ്ടാകാനും കാരണമാകുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. പ്രായമായവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. ഇത് ബുദ്ധിശക്തിയെയും ഓര്‍മ്മശക്തിയെയും കാര്യമായി ബാധിക്കും. തലച്ചോറിന്റെ ജലാംശം തിരിച്ചറിയാനുള്ള കഴിവില്ലായ്മയാണ് ഹൈപ്പോനൈട്രീമിയയ്ക്ക് ഒരു കാരണം. ഇനിയെങ്കിലും അമിതമായി വെള്ളം കുടിക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.