മക്ക - വിശുദ്ധ ഹറമില്‍ കണ്‍ട്രോള്‍ റൂം വഴി സേവനങ്ങള്‍ നിരീക്ഷിക്കാനും വീഴ്ചകളും പോരായ്മകളും മറ്റും കണ്ടെത്തി ഉടനടി പരിഹരിക്കാനും ഹറംകാര്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പക്കല്‍ ഓപ്പറേഷന്‍സ് ആന്റ് കണ്‍ട്രോള്‍ റൂമൂമായി ബന്ധിപ്പിച്ച 600 വയര്‍ലെസ് ഉപകരണങ്ങള്‍. വിശുദ്ധ ഹറമില്‍ ഫീല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റുകളും തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ പങ്കാളിത്തം വഹിക്കുന്ന ബന്ധപ്പെട്ട വകുപ്പുകളും തമ്മില്‍ ഇലക്‌ട്രോണിക് ആശയവിനിമയങ്ങള്‍, വയര്‍ലെസ് കോളുകള്‍, ടെലിഫോണ്‍ ആശയവിനിമയങ്ങള്‍ എന്നിവ ഹറംകാര്യ വകുപ്പിനു കീഴിലെ ഓപ്പറേഷന്‍സ് ആന്റ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്വീകരിക്കുകയും കൈമാറുകയും ചെയ്യുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍സ് ആന്റ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 50 ഉദ്യോഗസ്ഥര്‍ സേവനമനുഷ്ഠിക്കുന്നു.
ഹറംകാര്യ വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും ഏകീകൃത നമ്പറായി 1966 വഴിയും വാട്‌സ്ആപ്പ് മുഖേനെയും തീര്‍ഥാടകരും വിശ്വാസികളും അടക്കമുള്ളവരില്‍ നിന്ന് ഓപ്പറേഷന്‍സ് ആന്റ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പരാതികള്‍ സ്വീകരിക്കുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി എന്‍ജിനീയര്‍ ശാഹിര്‍ അല്‍മത്‌റഫി പറഞ്ഞു. പിഴവുകള്‍ ഇല്ലാതാക്കാനും ഫീല്‍ഡ് സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള പ്രധാന ഘടകം എന്നോണം തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളെ കുറിച്ച പരാതികള്‍ക്ക് ഓപ്പറേഷന്‍സ് ആന്റ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് വലിയ ശ്രദ്ധയാണ് നല്‍കുന്നതെന്നും എന്‍ജിനീയര്‍ ശാഹിര്‍ അല്‍മത്‌റഫി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)