Sorry, you need to enable JavaScript to visit this website.

സുശീലയെന്ന സല്‍മയെ കെട്ടാന്‍ പെട്ടപാടിനെ കുറിച്ച് തിരക്കഥാകൃത്ത് സലിം ഖാന്‍

മുംബൈ- കാമുകിയെ സ്വന്തമാക്കാന്‍ നേരിട്ട എതിര്‍പ്പുകളെ കുറിച്ച് ശ്രദ്ധേയ ബോളിവുഡ് പ്രണയചിത്രങ്ങളുടെ തിരക്കഥാകൃത്തായ സലിം ഖാന്‍. ബോളിവുഡില്‍ പ്രശസ്തനായിട്ടും വിവാഹത്തിനുമുമ്പ് കാമുകിയുടെ വീട്ടുകാരില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് അദ്ദേഹം നേരിട്ടത്. പ്രണയം വിജിയിപ്പിക്കുന്നതില്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.  
മകന്‍ അര്‍ബാസ് ഖാനാണ് അഭിമുഖത്തില്‍ സലിം ഖാന്റെ പ്രണയ ജീവിതത്തെക്കുറിച്ച് ചോദിച്ചത്. ഭാര്യ സല്‍മയെയും കുടുംബത്തെയും ആദ്യമായി കാണാന്‍ ആഗ്രഹിച്ചപ്പോഴുണ്ടായ  എതിര്‍പ്പാണ്  സലിം ഖാന്‍ വെളിപ്പെടുത്തി.
വിവാഹത്തിന് മുമ്പ് സുശീല ചരക് എന്നായിരുന്നു സല്‍മയുടെ പേര്. തനിക്കും സല്‍മയ്ക്കും ഇടയില്‍ മതം തടസ്സമായതിനെ കുറിച്ചാണ്  അദ്ദേഹം അനുസ്മരിച്ചത്. സലിം ഖാന്റെ ആദ്യ ഭാര്യ സല്‍മ ഹിന്ദുവായിരുന്നു. 1964 നവംബര്‍ 18നാണ് വിവാഹിതരായത്. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്  സല്‍മാന്‍, അര്‍ബാസ്, സുഹൈല്‍, മകള്‍ അല്‍വിറ. പിന്നീട് മറ്റൊരു മകളായ അര്‍പ്പിതയെ ദത്തെടുക്കുകയും ചെയ്തു.
അര്‍ബാസിന്റെ 'ദ ഇന്‍വിന്‍സിബിള്‍സ്' എന്ന ടോക്ക് ഷോയിലാണ് സലിം ഖാന്‍ തന്റെ പ്രണയ ജീവിതത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പറഞ്ഞത്.
'ഞാന്‍ അവരെ കാണാന്‍ പോയപ്പോള്‍, രാജ്യത്തെ എല്ലാ മഹാരാഷ്ട്രക്കാരും ഒരിടത്ത് ഒത്തുകൂടിയതായാണ് തോന്നിയത്. ഒരുപാട് പേരുണ്ടായിരുന്നു. അന്നത്തെപ്പോലെ ഒരിക്കലും പരിഭ്രമിച്ചിട്ടില്ല. മൃഗശാലയിലെ പുതിയ മൃഗത്തെപ്പോലെയാണ് എല്ലാവരും എന്നെ കാണാന്‍ വന്നിരുന്നത്. അവരില്‍ ചിലര്‍ എനിക്ക് അനുകൂലമായിരുന്നു.
എന്റെ അമ്മായിയപ്പന്‍ പറഞ്ഞു, 'ഞങ്ങള്‍ നിന്നെക്കുറിച്ച് അന്വേഷിച്ചു. വിദ്യാസമ്പന്നരും നല്ല കുടുംബത്തില്‍ നിന്നുള്ളവരുമാണ്. ഇക്കാലത്ത്  നല്ല ആണ്‍കുട്ടികളെ ലഭിക്കുന്നില്ല. പക്ഷേ, മതം സ്വീകാര്യമല്ല.
സല്‍മയുടെ കുടുംബത്തില്‍ പേര് ശങ്കര്‍ എന്നായി മാറിയതെങ്ങനെയെന്നും അര്‍ബാസ് തന്റെ പിതാവിനോട് ചോദിച്ചു,  അജ്ജി എന്ന് വിളിക്കപ്പെടുന്ന അവളുടെ മുത്തശ്ശിയാണ് കുടുംബത്തില്‍ തന്നെ പിന്തുണച്ച ഒരേയൊരു വ്യക്തിയെന്നും അവരാണ് ശങ്കര്‍ എന്നു വിളിച്ചതെന്നും അദ്ദേഹം മറുപടി നല്‍കി.
സല്‍മക്ക് ശേഷം സലിം ഖാന്‍ ഹെലനെ വിവാഹം കഴിച്ചു. കുടുംബവുമായി പൊരുത്തപ്പെടാന്‍ ഹെലന് ആദ്യം ബുദ്ധിമുട്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ ആദ്യഭാര്യയില്‍ നിന്നുള്ള എല്ലാ കുട്ടികളും അവളുമായി യോജിപ്പിലാണ് ജീവിക്കുന്നതെന്നും മുതിര്‍ന്ന തിരക്കഥാകൃത്ത് പറഞ്ഞു.

 

Latest News