പ്രായം എഴുപത് കഴിഞ്ഞെങ്കിലും മെഗാ സ്റ്റാര്‍ മമ്മുട്ടി ഇപ്പോഴും ചുള്ളനാണ്. കണ്ടാല്‍ പ്രായം തോന്നുകയേയില്ല. യുവ നടന്‍മാരുടെ ആകാര വടിവും സൗന്ദര്യവുമെല്ലാം മമ്മുട്ടി ഇപ്പോഴും കാത്തു സൂക്ഷിക്കുന്നുണ്ട്. കൃത്യമായ വ്യായാമവും മിതമായ ഭക്ഷണവുമൊക്കെയാണ് ഇതിന്റെ രഹസ്യം. ക്രിസ്റ്റഫര്‍ എന്ന പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ തിരക്കുകളിലാണ് മമ്മുട്ടി. ആരാധകരെയും സഹപ്രവര്‍ത്തകരെയുമൊക്കെ അമ്പരിപ്പിച്ച് കൊണ്ട് മരുഭൂമിയിലൂടെയുള്ള മമ്ുട്ടിയുടെ കാര്‍ ഡ്രൈവിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയുടെ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ മരുഭൂമിയിലൂടെ കാര്‍ ഓടിക്കുന്നതാണ് കാണിക്കുന്നത്.
ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷന് എത്തിയ മമ്മൂട്ടി നായികമാരുടെ കൂടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം അവരുടെ കൂടെ തന്നെ മരുഭൂമിയിലേക്കും യാത്ര നടത്തിയിരിക്കുകയാണ്. നടിമാരായ സ്നേഹ, ഐശ്വര്യ ലക്ഷ്മി, മീര നന്ദന്‍ എന്നിവരാണ് മമ്മൂട്ടിയുടെ കൂടെ ഉണ്ടായിരുന്നത്. ഡെസേര്‍ട്ട് ഡ്രൈവിന്റെ വീഡിയോയുമായിട്ടാണ് മമ്മുട്ടി എത്തിയിരിക്കുന്നത്. ഡെസേര്‍ട്ട് ഡ്രൈവ് എന്ന് മാത്രമാണ് വീഡിയോയുടെ ക്യാപ്ഷനില്‍ ഉഉള്ളത്. ദുബായിലെ മരുഭൂമിയിലേക്കുള്ള യാത്രയാണെന്നും ഹാഷ് ടാഗിലൂടെ മമ്മൂട്ടി സൂചിപ്പിച്ചിരിക്കുകയാണ്. വീഡിയോയില്‍ മമ്മൂട്ടി ഡ്രൈവ് ചെയ്യുന്ന വാഹനത്തില്‍ മുന്നില്‍ നടി സ്നേഹയും പുറകിലായി ഐശ്വര്യയും മീര നന്ദനുമാണ് ഇരിക്കുന്നത്. വളരെ അനായാസമായി ഡ്രൈവ് ചെയ്ത് തുടങ്ങിയ മമ്മൂട്ടി പിന്നെ സാഹസിക ഡ്രൈവിംഗിലേക്ക് കടക്കുകയാണ്. മരുഭൂമിയിലെ കയറ്റവും ഇറക്കവുമൊക്കെ എളുപ്പത്തില്‍ ചാടി കടന്നതോടെ നടിമാരെല്ലാം കരയാന്‍ തുടങ്ങി. വളരെ സ്പീഡില്‍ വാഹനമൊടിച്ച് ഇറക്കത്തിലേക്ക് ചാടിയതോടെ മൂന്ന് നടിമാരും ഭയങ്കര കരച്ചിലാണ്. ഇതെല്ലാം തമാശയായി കണ്ട് ചിരിച്ചിരിക്കുകയാണ് മമ്മൂട്ടി,
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നൂറ് കണക്കിന് കമന്റുകളാണ് മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ വരുന്നത്. 'ഇക്ക ഈ സൈസ് എടുക്കാത്തതാണല്ലാ എന്ന കമന്റാണ് ഏറ്റവും കൂടുതല്‍ വന്നിരിക്കുന്നത്. ഇങ്ങേരുടെ ലുക്ക്.. പ്രായത്തെ ബഹുമാനിക്കാന്‍ പഠിക്ക് ഇക്കാ, കുട്ടികള്‍ എന്തെങ്കിലും ആഗ്രഹം പറഞ്ഞാല്‍ നമ്മളെകൊണ്ട് ആവുന്നതാണെങ്കില്‍ അതങ്ങ് സാധിച്ചു കൊടുക്കണം. മക്കളെ രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കേറ്റിവിടല്ലേ. എന്ന് ഏതോ സിനിമയില്‍ പറഞ്ഞിട്ട് ഇപ്പോ മരുഭൂമിലൂടെ വണ്ടി ഓടിച്ചു കളിക്കുവാണോ', എന്നിങ്ങനെ കമന്റകള്‍ നീളുകയാണ്. അതേ സമയം ചിലര്‍ മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനെ കളിയാക്കി കൊണ്ടും എത്തിയിട്ടുണ്ട്. 'മൂന്ന് നായികമാരോടത്ത് മരുഭൂമിയില്‍ വാപ്പ ആറാടുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ഇജ്ജ് ഇങ്ങനെ പഴയ വണ്ടിയ്ക്ക് പെയിന്റ് അടിച്ചു നടന്നോ', എന്നാണ് ഒരാള്‍ ദുല്‍ഖറിനോടായി പറയുന്നത്. എന്തായാലും നായികമാരുടെ കൂടെയുള്ള മമ്മൂട്ടിയുടെ ഡ്രൈവിനെ ആരാധകര്‍ വൈറലാക്കുകയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)