റിയാദ് - പ്രാദേശിക വിപണിയിലെ അമിതമായ വിലക്കയറ്റം നേരിടാന്‍ വിദേശങ്ങളില്‍ നിന്ന് കോഴിമുട്ട ഇറക്കുമതി അനുവദിക്കാന്‍ നീക്കം. പരിമിതമായ അളവില്‍ പരിമിതമായ കാലത്തേക്ക് കോഴിമുട്ട ഇറക്കുമതി അനുവദിക്കാനാണ് നീക്കം. പ്രാദേശിക വിപണിയില്‍ ആവശ്യം വര്‍ധിച്ചത് കണക്കിലെടുത്തും വിപണിയില്‍ മതിയായ ലഭ്യത ഉറപ്പുവരുത്താന്‍ ശ്രമിച്ചുമാണ് കോഴിമുട്ട ഇറക്കുമതിക്ക് അനുമതി നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നീക്കങ്ങള്‍ നടത്തുന്നത്.
സൗദിയില്‍ സമീപ കാലത്ത് കോഴിയിറച്ചിയുടെയും കോഴിമുട്ടയുടെയും വിലകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. സൗദിയില്‍ കോഴിമുട്ട ഉല്‍പാദകര്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി ലഭിക്കുന്നുണ്ട്. പ്രാദേശിക വിപണിയില്‍ വില സ്ഥിരതക്ക് സഹായിച്ചും സ്വദേശികള്‍ക്കും വിദേശികള്‍ക്കും അധിക സാമ്പത്തിക ഭാരം വരാതെ നോക്കാന്‍ ശ്രമിച്ചും കോഴിത്തീറ്റക്കാണ് സബ്‌സിഡി നല്‍കുന്നത്. സുരക്ഷിതത്വം ഉറപ്പുവരുത്താനും സൗദി ഗുണമേന്മാ മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നതാണെന്ന് ഉറപ്പുവരുത്താനും വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മൃഗഉല്‍പന്നങ്ങള്‍ അടക്കമുള്ളവ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ലബോറട്ടറി പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)