ന്യൂദല്‍ഹി- ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉന്നതവിദ്യാഭ്യാസം നേടുന്നവരില്‍ ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍. 2020-21 ലെ സര്‍ക്കാര്‍ ഇതര ഉന്നത വിദ്യാഭ്യാസ സര്‍വേയിലാണ് മുസ്്‌ലിം പെണ്‍കുട്ടികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതലായി കടന്നു വരുന്നതായി കണ്ടെത്തിയത്. എന്നാല്‍ രാജ്യത്ത് ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന മുസ്്‌ലിം വിദ്യാര്‍ഥികളുടെ എണ്ണം കുറഞ്ഞു വരികയാണെന്നും സര്‍വെയില്‍ കണ്ടെത്തി. ഉന്നത വിദ്യാഭ്യാസം നേടുന്ന 1000 മുസ്‌ലിം വിദ്യാര്‍ഥികളില്‍ 503 പേരും സ്ത്രീകളാണ്. ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകള്‍ അടക്കമുള്ള കണക്കാണിത്.
ക്ലാസ് മുറികളില്‍ ഹിജാബ് നിരോധിക്കാന്‍ കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ പേരില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധമുണ്ടായ ശേഷമാണ് ഇത്തരമൊരു സര്‍വെ നടന്നിട്ടുള്ളത്. 2020-21 ലെ കണക്കു പ്രകാരം മൊത്തം വിദ്യാര്‍ഥികളില്‍ ഉന്നതവിദ്യാഭ്യാസ രംഗത്തുള്ളത് 4.6 ശതമാനം മുസ്‌ലിം വിദ്യാര്‍ഥികളാണ്. മുന്‍ വര്‍ഷം ഇത് 5.5 ശതമാനം ആയിരുന്നു. മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്്‌നാട്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് മുസ്്‌ലിം ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ബിരുദാനന്തരപഠനം നടത്തുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)