മുംബൈ- ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും ബോളിവുഡ് നടി അതിയ ഷെട്ടിയും തമ്മിലുളള വിവാഹത്തിന്റെ മനോഹര ഫോട്ടോകള്‍ ആരാധകര്‍ കൈയടിച്ച് സ്വീകരിച്ചിരുന്നുവെങ്കിലും ഇരുവരുടേയും പുതിയ ഫോട്ടോകള്‍ നെറ്റസണ്‍സിന് അത്രയങ്ങ് പിടിച്ചില്ല.
പൈജാമയും കുളി കഴിഞ്ഞാല്‍ ധരിക്കുന്ന വസ്ത്രങ്ങളും അണിഞ്ഞുകൊണ്ടുള്ള ഇരുവരുടേയും ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളുന്നത്. ഒരു മാഗസിനുവേണ്ടിയുള്ള ഫോട്ടോ ഷൂട്ടിലാണ് അതിയ ഷെട്ടിയുടേയും രാഹുലിന്റേയും പൈജാമ വേഷം. മനോഹരമായ വിവാഹ ഫോട്ടോകളാണ് ഇരുവരും നേരത്തെ ഷെയര്‍ ചെയ്തിരുന്നത്.
പുതിയ ഫോട്ടോ അതിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ആളുകളുടെ നെഗറ്റീവ് കമന്റുകള്‍. കുളിക്കാന്‍ പോകുന്നതുമായി ചേര്‍ത്തുള്ള ട്രോളുകളോടൊപ്പം ഈ ഫോട്ടോക്കും മനോഹരമെന്ന അഭിപ്രായവും ലഭിക്കുന്നുണ്ട്.
ജനുവരി 26 നായിരുന്നു അതിയ-രാഹുൽ വിവാഹം. കര്‍ണാടക തലസ്ഥാനമായ ബംഗളൂരുവിലാണ് രാഹുലിന്‍റെ ജനനം. തുളു വംശജയായ അതിയയുടെ ജനനം മുംബൈയിലായിരുന്നെങ്കിലും പിതാവ് സുനില്‍ ഷെട്ടിയുടെ സ്വദേശം മാംഗ്ലൂര്‍ ആണ്.