ഷാരൂഖ് ഖാന്റെ പഠാന്‍ ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തിലും ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു. ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും അഭിനയിക്കുന്ന സ്‌പൈ ത്രില്ലര്‍ ടിക്കറ്റ് കൗണ്ടറുകളില്‍ കാര്യമായ തിരക്കുണ്ടാക്കി. ഇതിനകം അന്താരാഷ്ട്ര തലത്തില്‍ 600 കോടി രൂപ പിന്നിട്ടു, ഇന്ത്യയില്‍ ഇന്ന് 350 കോടി കടക്കും.
ബുധനാഴ്ച 55 കോടി, വ്യാഴാഴ്ച 68 കോടി, വെള്ളിയാഴ്ച 38 കോടി, ശനിയാഴ്ച 51.50 കോടി, ഞായറാഴ്ച 58.50 കോടി, തിങ്കളാഴ്ച 25 കോടി, ചൊവ്വാഴ്ച 21 കോടി എന്നിങ്ങനെയാണ് പത്താന്റെ ഇന്ത്യയിലെ ബോക്സ് ഓഫീസ് കളക്ഷന്‍. ബുധനാഴ്ച 18 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. കെ.ജി.എഫ്2, ബാഹുബലി തുടങ്ങിയ മുന്‍നിര ചിത്രങ്ങളെ പിന്തള്ളി 300 കോടി ക്ലബ്ബില്‍ ഇടം നേടിയ അതിവേഗ ഹിന്ദി ചിത്രമായും ഇത് മാറി. ലോകമെമ്പാടുമുള്ള കലക്ഷന്റെ കാര്യത്തില്‍, ഏഴ് ദിവസം കൊണ്ട് പത്താന്‍ 600 കോടി കടന്നു.
സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം നോര്‍ത്ത് അമേരിക്കന്‍ ബോക്‌സ് ഓഫീസിലെ മികച്ച അഞ്ച് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. 10 മില്യണ്‍ ആണ് ഇവിടെ കലക്ഷന്‍.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)