Sorry, you need to enable JavaScript to visit this website.

ബിഗ്‌ബോസ് താരം ഡോ. റോബിന്റെ കലിപ്പ് തീരുന്നില്ല, ദില്‍ഷയെയും റിയാസിനെയും കല്യാണ നിശ്ചയത്തിന് വിളിക്കില്ല

കഴിഞ്ഞ മലയാളം ബിഗ് ബോസിലൂടെ ഏറ്റവും അധികം നേട്ടമുണ്ടാക്കിയ വ്യക്തിയാണ് ഡോ: റോബിന്‍ രാധാകൃഷ്ണന്‍. ഷോയ്ക്കിടെ പാതി വഴിയില്‍ പുറത്തായെങ്കിലും വലിയൊരു ആരാധക വൃന്ദത്തെ സ്വന്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇപ്പോഴും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ വലിയ ട്രെന്‍ഡാണ് സൃഷ്ടിക്കുന്നത്. സിനിമാ താരങ്ങള്‍ക്കില്ലാത്ത പ്രശസ്തിയാണ് ഡോ: റോബിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ബിഗ്‌ബോസിലെ സഹ മത്സരാര്‍ത്ഥിയും ടൈറ്റില്‍ വിന്നറുമായ ദില്‍ഷയുമായുള്ള പ്രണയം പരാജയപ്പെട്ടതോടെ പ്രമുഖ ഡിസൈനര്‍ ആരതി പൊടിയാണ് റോബിന്റെ പുതിയ കൂട്ടുകാരി. ആരതിയുമായുള്ള വിവാഹ നിശ്ചയം അടുത്ത ദിവസം നടക്കാന്‍ പോകുകയാണ്.
ഇതിനെ പറ്റി താരം തന്നെ മനസ് തുറക്കുകയാണിപ്പോള്‍. ഒരു പൊതുവേദിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് തന്റെ പേരിലുണ്ടായ പ്രശ്നങ്ങളെ കുറിച്ച് റോബിന്‍ സംസാരിച്ചത്. ഒപ്പം തന്റെ വിവാഹനിശ്ചയത്തിന് റിയാസ് സലിമിനെയും ദില്‍ഷയെയും വിളിക്കുകയില്ലെന്നും ബ്ലെസ്ലിയെ വിളിക്കുമെന്നും റോബിന്‍ വ്യക്തമാക്കിയിരിക്കുകയാണ്. റോബില്‍ ബിഗ് ബോസില്‍ നിന്ന് പുറത്താകാന്‍ കാരണക്കാരാനാണ് റിയാസ് സലീം. പുറത്ത് വന്നതിന് ശേഷവും റിയാസ് റോബിനെ നിരന്തരം വിമര്‍ശിച്ചിരുന്നു.
തന്റെ വിവാഹത്തിനായി കുറേ പേരെ വിളിക്കും. അതില്‍ ലക്ഷ്മിപ്രിയ ചേച്ചി ഉണ്ടാകും. അവരെ വ്യക്തിരപരമായിട്ടും എനിക്ക് വളരെയധികം ഇഷ്ടമാണ്. ബ്ലെസ്ലിയെയും വിളിക്കും. അതുപോലെ കുറച്ച് പേരെ വിളിക്കത്തില്ല. ബാക്കിയുള്ളവരോട് ഇഷ്ടമില്ലാഞ്ഞിട്ട് അല്ല. എന്റെയൊരു വ്യക്തി താല്‍പര്യം അനുസരിച്ചാണ് അതൊക്കെ തീരുമാനിക്കുന്നതെന്ന് റോബിന്‍ സൂചിപ്പിച്ചു.

ഇനി ബിഗ് ബോസ് അള്‍ട്ടിമേറ്റ് വന്നാല്‍ റോബിന്‍ പോകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഉത്തരം. ആരതി പൊടി തന്നെ ബിഗ്‌ബോസിലേക്ക് ഇനി വിടത്തില്ലെന്ന് ഇപ്പോള്‍ തന്നെ പറഞ്ഞ് കഴിഞ്ഞു. ബിഗ് ബോസില്‍ മാക്സിമം ചെയ്യാനുള്ളതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റും എന്‍ഡമോള്‍ ഷൈനും ചേര്‍ന്നാണ് ഞാനടക്കമുള്ളവര്‍ക്ക് ഇങ്ങനൊരു അവസരം തന്നത്.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ എന്ന് പറഞ്ഞൊരാളെ നിങ്ങള്‍ക്ക് ആര്‍ക്കും അറിയത്തില്ല. അതുകൊണ്ട് ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരോട് ഞാനെന്നും കടപ്പെട്ടിരിക്കും. അതുപോലെ മാധ്യമങ്ങളാണ് എന്നെ വളര്‍ത്തുന്നത്. എന്റെ വളര്‍ച്ചയില്‍ നിങ്ങളെല്ലാവര്‍ക്കും പങ്കുണ്ടെന്നും റോബിന്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 

Latest News