Sorry, you need to enable JavaScript to visit this website.

നമ്മള്‍ കേട്ടറിഞ്ഞ ആളല്ല  ബാലയ്യ-ഹണി റോസ്  

പെരുമ്പാവൂര്‍- മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ഹണി ഇന്ന് മലയാളത്തിലെ മുന്‍നിര യുവ നായികമാരില്‍ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ബാലയ്യയെ കുറിച്ച് ഹണി റോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ട്രോളുകളും മറ്റും കണ്ടാണ് ബാലയ്യയെ കുറിച്ച് അറിയുന്നതെന്നും എന്നാല്‍ നമ്മള്‍ കേട്ടറിഞ്ഞ ആളല്ല ബാലയ്യ എന്ന തിരിച്ചറിവാണ് തനിക്ക് ഉണ്ടായതെന്നും ഹണി റോസ് പറയുന്നു. കളങ്കമില്ലാത്ത, സപ്പോര്‍ട്ടീവായ വ്യക്തിയാണ് നന്ദമുറി എന്നും ഹണി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം.
മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ഹണി ഇന്ന് മലയാളത്തിലെ മുന്‍നിര യുവ നായികമാരില്‍ ഒരാളുകൂടിയാണ്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത തെലുങ്ക് സിനിമ. നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ബാലയ്യയെ കുറിച്ച് ഹണി റോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ട്രോളുകളും മറ്റും കണ്ടാണ് ബാലയ്യയെ കുറിച്ച് അറിയുന്നതെന്നും എന്നാല്‍ നമ്മള്‍ കേട്ടറിഞ്ഞ ആളല്ല ബാലയ്യ എന്ന തിരിച്ചറിവാണ് തനിക്ക് ഉണ്ടായതെന്നും ഹണി റോസ് പറയുന്നു. കളങ്കമില്ലാത്ത, സപ്പോര്‍ട്ടീവായ വ്യക്തിയാണ് നന്ദമുറി എന്നും ഹണി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം.
ജനുവരി 12നാണ് വീര സിംഹ റെഡ്ഡി തിയറ്ററുകളില്‍ എത്തിയത്. ഗോപിചന്ദ് മലിനേനി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെട്ടതാണ്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും താരനിരയിലുണ്ട്. ബാലയ്യയുടെ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് ആണ് ഇത്.
അതേസമയം, ബാലകൃഷ്ണയുടെ അടുത്ത പടത്തിലും ഹണി റോസ് നായികയായി എത്തുന്നുവെന്നാണ് വിവരം. അനില്‍ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കുന്നത്. 
 

Latest News