Sorry, you need to enable JavaScript to visit this website.

അയ്യപ്പനെ വിളിച്ച് ഉണ്ണി മുകുന്ദന്‍; മാളികപ്പുറം 100 കോടി ക്ലബില്‍

കൊച്ചി- റിലീസ് ചെയ്ത് നാല്‍പതാം ദിവസം ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം ആഗോള കളക്ഷനില്‍ 100 കോടി കരസ്ഥമാക്കി.
ആഗോള കളക്ഷനില്‍ 100 കോടി എന്ന നേട്ടം സ്വന്തമാക്കിയ കാര്യം ഉണ്ണി മുകുന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് ചിത്രമായി ഇതോടെ മാളികപ്പുറം.
അഭിലാഷ് പിള്ള തിരക്കഥയെഴുതി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. നിറഞ്ഞ സദസിലാണ് ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നത്. ചിത്രത്തിന്റെ തമിഴ്, കന്നഡ, തെലുഗ് മൊഴിമാറ്റ പതിപ്പുകള്‍ക്കും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകരില്‍ നിന്നും വന്‍ സ്വീകരണമാണ് മാളികപ്പുറത്തിന് ലഭിക്കുന്നത്.

'നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേര്‍ത്ത് സ്‌നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാല്‍ തീരാത്ത നന്ദിയും കടപ്പാടും. അയ്യപ്പാ..മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു' എന്നാണ് സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഉണ്ണി മുകുന്ദനെക്കൂടാതെ സൈജു കുറുപ്പ്, രമേഷ് പിഷാരടി, ടി.ജി.രവി തുടങ്ങിയവര്‍ക്കൊപ്പം ബാലതാരങ്ങളായ ദേവനന്ദന, ശ്രീപദ് യാന്‍ എന്നിവരും ചിത്രത്തിലുണ്ട്. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് മാളികപ്പുറം സംവിധാനം ചെയ്തത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News