റിയാദ് - ഈ വര്‍ഷം സൗദി അറേബ്യയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഔദ്യോഗിക അവധി ഫെബ്രുവരി 22, 23 തീയതികളിലായിരിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി പറഞ്ഞു.
സ്ഥാപകദിനാവധി ഫെബ്രുവരി 22 ന് ബുധനാഴ്ച ആണ്. സ്വകാര്യ, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും ഫെബ്രുവരി 22 ന് ഔദ്യോഗിക അവധിയായിരിക്കും. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളിയതിനാല്‍ സ്ഥാപകദിനാവധിക്കു ശേഷമുള്ള വ്യാഴം കൂടി സിവില്‍ സര്‍വീസ് മാനവശേഷി നിയമാവലിയിലെ 128-ാം വകുപ്പ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)