Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര നമ്പറുകള്‍ സൗദി നമ്പറാക്കി മാറ്റുന്ന സെര്‍വറുകളുമായി മൂന്നംഗ വിദേശി പണം തട്ടിപ്പ് സംഘം അറസ്റ്റില്‍

റിയാദ്- അന്താരാഷ്ട്ര നമ്പറുകള്‍ സൗദി മൊബൈല്‍ നമ്പറാക്കി മാറ്റി സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്ന മൂന്നംഗ വിദേശികള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. അയല്‍ രാജ്യത്ത് നിന്നെത്തിച്ച ഉപകരണങ്ങളുമായാണ് ഇവര്‍ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
സിമ്മുകള്‍ സംഘടിപ്പിച്ച് നിയമവിരുദ്ധ സംവിധാനങ്ങള്‍ വഴിയായിരുന്നു ഇവര്‍ ഇരകളെ തേടിയിരുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ബാങ്ക് വിവരങ്ങള്‍ ശേഖരിച്ച് ഒടിപി ചോദിച്ച് ഇവര്‍ ബാങ്കുകളില്‍ നിന്ന് പണം തട്ടും. ഇവരുടെ താമസ സ്ഥലത്ത് നിന്ന് 220 സിം കാര്‍ഡുകള്‍, 170 ആക്ടീവ് സിമ്മുകള്‍, വ്യാജ നമ്പറുകളില്‍ സിമ്മുകളെ ആക്ടീവ് ആക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം, അന്താരാഷ്ട്ര നമ്പറുകളെ സൗദി നമ്പറുകളാക്കി മാറ്റാന്‍ സഹായിക്കുന്ന മൂന്നു സര്‍വറുകള്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ഉപകരണം, സിമ്മുകള്‍ ആക്ടീവ് ആക്കിയ തിയ്യതി കുറിച്ചുവെച്ച പേപ്പറുകള്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു.
ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജറാക്കും.

Tags

Latest News