ഭുവനേശ്വര്‍- ഒഡീഷ ആരോഗ്യമന്ത്രി നബാ കിഷോര്‍ ദാസിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ദിശ പോലീസ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ദാസിനെ കൊല്ലാന്‍ വ്യക്തമായ ഉദ്ദേശ്യമുണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.
രണ്ടാഴ്ചയ്ക്കിടെ മന്ത്രിയെ കൊല്ലാന്‍ ഗോപാല്‍ ദാസ് കുറഞ്ഞത് അഞ്ച് തവണ ശ്രിച്ചിരുന്നുവെന്ന് ഒഡീഷ പോലീസ് െ്രെകംബ്രാഞ്ച് പറയുന്നു. നിറച്ച തോക്കുമായി മന്ത്രിയുടെ വസതിക്ക് പുറത്ത് കാത്തുനിന്നിരുന്നു.
ഝാര്‍സുഗുഡയിലെ സര്‍ബഹാലിലുള്ള നബ ദാസിന്റെ വസതിയുടെ പരിസരത്ത് നിറച്ച തോക്കുമായി അദ്ദേഹം കാത്തുനിന്നതായും മന്ത്രി അകത്തോ യാത്രയിലോ ആണെങ്കില്‍ അയല്‍പക്കത്തുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഒടുവില്‍ കഴിഞ്ഞ ഞായറാഴ്ച മന്ത്രി പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ ട്രാഫിക് ക്ലിയറന്‍സ് ഡ്യൂട്ടിക്കായി നിയോഗിച്ചപ്പോഴാണ് ഗോപാല്‍ ദാസിന് അവസരം ലഭിച്ചത്.
ട്രാഫിക് ക്ലിയറന്‍സ് ഡ്യൂട്ടിക്കായി വിന്യസിച്ച എഎസ്‌ഐ ഗോപാല്‍ ദാസ്, മന്ത്രി എന്‍ കെ ദാസിന്റെ അടുത്ത് വന്ന് വളരെ അടുത്ത് നിന്ന് തന്റെ സര്‍വീസ് പിസ്റ്റളില്‍ നിന്ന് മന്ത്രിയെ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയായിരുന്നു.
വ്യക്തിപരമായി ഉന്നയിച്ച ചില ആവശ്യങ്ങളോട് മന്ത്രി പ്രതികരിക്കാതിരുന്നതും വീടിനടുത്തേക്കുള്ള പോലീസ് സ്‌റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ വേണമെന്ന ആവശ്യം അംഗീകരിക്കാത്തതുമാണ് വൈരാഗ്യത്തിനു കാരണം. അടുത്ത ബന്ധുവിന് ജോലി നല്‍കണമെന്നും എ.എസ്.ഐ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)