Sorry, you need to enable JavaScript to visit this website.

ബജറ്റിലെ ജനപക്ഷ പ്രഖ്യാപനങ്ങള്‍ വോട്ടാക്കി മാറ്റാന്‍ സന്നാഹമൊരക്കി ബി.ജെ.പി

ന്യൂദല്‍ഹി- കേന്ദ്ര ബജറ്റിലെ ജനപക്ഷ നടപടികളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി 12 ദിവസത്തെ രാജ്യവ്യാപക പ്രചാരണത്തിന് ഇന്നു തന്നെ തുടക്കമിടുമെന്ന് ബി.ജെ.പി നേതാക്കള്‍.
മുതിര്‍ന്ന ബി.ജെ.പി നേതാവ് സുശീല്‍ മോദിയുടെ നേതൃത്വത്തില്‍ പ്രചാരണം സംഘടിപ്പിക്കുമെന്നും ഫെബ്രുവരി 12 ന് സമാപിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ ജില്ലകളിലും കേന്ദ്ര ബജറ്റിനെക്കുറിച്ച് ചര്‍ച്ചകളും വാര്‍ത്താ സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സാലും കര്‍ഷക യുവജന സംഘടനാ നേതാക്കളും ഉള്‍പ്പെടെ ഒമ്പത് അംഗങ്ങളെ ഉള്‍പ്പെടുത്തി ബിജെപി പ്രസിഡന്റ് ജെ പി നദ്ദ ഒരു കര്‍മസമതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
പ്രചാരണത്തിന്റെ ഭാഗമായി എല്ലാ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ വാര്‍ത്താസമ്മേളനം നടത്തുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു, പാര്‍ട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളില്‍ ബിജെപി നേതാക്കളും  നിയമസഭയിലെ പ്രതിപക്ഷ നേതാക്കളും വാര്‍ത്താസമ്മേളനം നടത്തും.
രാജ്യത്തെ 50 പ്രധാന നഗരങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 'ജനപക്ഷ' നടപടികള്‍ ഉയര്‍ത്തിക്കാട്ടാന്‍ പത്രസമ്മേളനങ്ങള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.
പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കാനും കേന്ദ്ര ബജറ്റിലെ ബി.ജെ.പിയുടെ പ്രചാരണത്തിന്റെ രൂപരേഖ തീരുമാനിക്കാനും കര്‍മസമിതി ബി.ജെ.പി ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു.
2024ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നരേന്ദ്രമോഡി സര്‍ക്കാരിന്റെ രണ്ടാം ടേമിലെ അവസാനത്തെ സമ്പൂര്‍ണ ബജറ്റാണിത്.  അതിനാല്‍ പ്രചാരണം പരമാവധി പ്രയോജനപ്പെടുത്താന്‍ ഒരുങ്ങിയിരിക്കയാണ്  ബി.ജെ.പി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News