Sorry, you need to enable JavaScript to visit this website.

ഭാമയുടെ ഡിവോഴ്‌സ് ദൈവം കൊടുത്ത ശിക്ഷ; നടിമാരെ വിവാഹം കഴിച്ചാൽ നല്ല ജീവിതം കിട്ടില്ലെന്നും സന്തോഷ് വർക്കി

- പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നാണ് പറയുന്നത്. സത്യത്തിൽ സിനിമ നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ഉണ്ടാവില്ല എന്നത് സത്യമാണ്.

ഭാമ ഉൾപ്പെടെയുള്ള നടിമാർക്കുനേരെ വ്യക്തി അധിക്ഷേപവുമായി സോഷ്യൽ മീഡിയ പ്രതികരണങ്ങളിലൂടെ വിവാദത്തിലകപ്പെട്ട ആറാട്ട് വർക്കി എന്ന സന്തോഷ് വർക്കി.
 സന്തോഷിന്റെ വിവാദ പരാമർശം ഇങ്ങനെ: 'പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നാണ് പറയുന്നത്. സത്യത്തിൽ സിനിമ നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ഉണ്ടാവില്ല എന്നത് സത്യമാണ്. അവർ വളരെ ഇമോഷണൽ ആണ്. പല നടിമാരും നാലു വിവാഹം വരെ കഴിച്ചിട്ടുണ്ട്. 
 ഭാമയുടെ ഡിവോഴ്‌സിനെ പറ്റി പറയുക ആണെങ്കിൽ ഭാമ വിവാഹം കഴിഞ്ഞതിനു ശേഷം നടിയുടെ കേസിൽ മൊഴിമാറ്റി പറയുകയായിരുന്നു ചെയ്തത്. അതിന് കാരണം അവർക്ക് ഇതിന് പുറകെ പോകാൻ വയ്യ. ഒരു കുടുംബ ജീവിതവുമായി മുന്നോട്ടുപോകണം എന്നുമൊക്കെ തീരുമാനിച്ചത് കൊണ്ടായിരുന്നു. എന്നാൽ, അതുകൊണ്ട് ദൈവം അവർക്ക് കൊടുത്ത ഒരു ശിക്ഷയാണ് ഡിവോഴ്‌സ്' എന്നാണ് മോഹൻലാൽ ഫാൻ കൂടിയായ സന്തോഷ് വർക്കി പറഞ്ഞത്.
 നിരവധി പേരാണ് വീഡിയോക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. ഭാമ ചെയ്തത് തെറ്റാണ്. പക്ഷേ, അവരുടെ ഒരു മോശം അവസ്ഥയിൽ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയാണോ എന്ന് പലരും ചോദിച്ചു. ഒപ്പം വ്യക്തി അധിക്ഷേപം, സ്ത്രീവിരുദ്ധ തൊഴിൽ അധിക്ഷേപം എന്നിവയും പലരും ചൂണ്ടിക്കാട്ടി. ഒരാൾക്ക് ഒരു മോശം അവസ്ഥ വരുമ്പോൾ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയായ നടപടില്ലെന്നും പലരും ഓർമിപ്പിച്ചു. ഒരു തൊഴിൽ മേഖലയെയും ചെറുതായി കാണുകയോ തെറ്റായ സന്ദേശം നൽകുംവിധം പ്രചരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കാനാകില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടി. എന്നാൽ പറഞ്ഞതിൽ ചില വാസ്തവങ്ങളുണ്ടെങ്കിലും നടിമാരെ അവമതിച്ചുകണ്ട രീതി നൂറുശതമാനവും തെറ്റാണെന്നും എല്ലാ തൊഴിൽമേഖലകളിലും അനാരോഗ്യകരവും അനാവശ്യവുമായ സമീപനങ്ങളുമുണ്ടെന്നിരിക്കെ നടിമാരെ താറടിച്ചുകാണിക്കുന്നതിനോട് യോജിപ്പില്ലെന്നും ഇവർ വ്യക്തമാക്കി. നടി ആക്രമണക്കേസിൽ ദിലീപിനോടും, ഏറ്റവും ഒടുവിൽ നടി ഭാമ സ്വീകരിച്ച ദിലീപ് അനുകൂല നടപടിയോടും കടുത്ത വിയോജിപ്പുള്ളവരും വർക്കിയുടെ നടി വിരുദ്ധ പരാമർശത്തിൽ യോജിപ്പില്ലെന്ന് പറയുന്നു.

Read More

Latest News