Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് കല്യാണവീട്ടിൽ കൂട്ടത്തല്ല്

കോഴിക്കോട് - മേപ്പയ്യൂരിലെ കല്യാണ വീട്ടിൽ കൂട്ടത്തല്ല്. വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിലാണ് സംഘർഷമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം.
 മേപ്പയ്യൂരിലെ വധുവിന്റെ വീട്ടിലേക്ക് വടകരയിൽ നിന്ന് വരനും സംഘവും എത്തിയതിന് പിന്നാലെയാണ് പ്രശനങ്ങളുണ്ടായത്. വരന്റെ ഒപ്പമുണ്ടായിരുന്നവർ വധുവിന്റെ വീട്ടിൽ വെച്ച് പടക്കം പൊട്ടിക്കുകയായിരുന്ന. ഇത് വധുവിന്റെ വീട്ടുകാർ ചോദ്യം ചെയ്തതതോടെ വാക്കുതർക്കമായി, പിന്നീട് വരന്റെ കൂടെ വന്നവരും വധുവിന്റെ കുടുംബക്കാരും തമ്മിൽ കയ്യാങ്കളിയിൽ എത്തുകയായിരുന്നു. ഉടനെ നാട്ടുകാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസെന്ന് പോസ്റ്റ്; പരാതിക്കു പിന്നാലെ പോലീസ് ഭീഷണിയെന്ന് യുവാവ്
     
കണ്ണൂർ -
രാഷ്ട്രപിതാവ് മഹാത്മജിയെ വധിച്ചത് സംബന്ധിച്ച ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ യുവാവിനെ പോലീസ് ഭീഷണിപ്പെടുത്തിയതായി ആരോപണം. ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ് എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് മുഴക്കുന്ന് എസ്.എച്ച്.ഒ രജീഷ് ഭീഷണിപ്പെടുത്തിയെന്ന് കണ്ണൂർ ഇരിട്ടി സ്വദേശിയായ സിയാദ് പറഞ്ഞു. 
 തന്റെ എഫ്.ബി പോസ്റ്റിനെതിരെ ആർ.എസ്.എസ് പ്രവർത്തകൻ പരാതി കൊടുത്തതോടെ എസ്.എച്ച്.ഒ സ്റ്റേഷനിൽ വിളിച്ചുവരുത്തി കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സിയാദ് പറയുന്നത്. സംഭവത്തിൽ മുഴക്കുന്ന് എസ്.എച്ച്.ഒ രജീഷ് പ്രതികരിച്ചിട്ടില്ല.

വിമാനത്തിൽ അർധനഗ്‌നയായി യുവതി; ജീവനക്കാർക്കുമേൽ തുപ്പി, 45-കാരിയെ മുംബൈയിൽ എത്തിച്ചത് കെട്ടിയിട്ട്

മുംബൈ - വിമാനത്തിൽ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് ഇറ്റാലിയൻ യുവതി അറസ്റ്റിൽ. അബുദാബി-മുംബൈ എയർ വിസ്താര വിമാനത്തിൽ യാത്ര ചെയ്ത പാവോള പെറൂച്ചിയോ എന്ന 45-കാരിയാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെയാണ് സംഭവം. 
 യാത്രക്കാരി മദ്യപിച്ച് വിമാനത്തിനുള്ളിൽ പ്രശ്‌നങ്ങളുണ്ടാക്കിയതായി ജീവനക്കാർ പരാതിപ്പെടുകയായിരുന്നു. എക്കണോമി ക്ലാസ് ടിക്കറ്റെടുത്ത യുവതി മദ്യപിച്ചതിനുശേഷം തന്നെ ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം. ക്യാബിൻ ക്രൂ ഇവരുടെ ആവശ്യം നിരസിച്ചതോടെ അപമര്യാദയായി പെരുമാറുകയും ജീവനക്കാർക്കുമേൽ തുപ്പുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്. ശേഷം യുവതി വിമാനത്തിനുള്ളിലൂടെ വസ്ത്രങ്ങൾ അഴിച്ച് അർധനഗ്‌നയായി നടക്കുകയും ചെയ്തതോടെ പ്രശ്‌നം വഷളായി. ഇതോടെ യുവതിയെ നിയന്ത്രിക്കാൻ ക്യാപ്റ്റൻ ആവശ്യപ്പെട്ടുവെന്ന് എയർ വിസ്താര അധികൃതർ വ്യക്തമാക്കി. 
  വസ്ത്രങ്ങൾ ഭാഗികമായി അഴിച്ച് വിമാനത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചപ്പോൾ എയർ ക്രൂ ഇടപെട്ടെങ്കിലും അവർ അനുസരിച്ചില്ല. തുപ്പിയതിന് പുറമെ ഒരു ജീവനക്കാരിയുടെ മുഖത്തടിച്ച് ആക്രോശിച്ചതായും പറയുന്നു. പിന്നീട് കൂടുതൽ
അക്രമാസക്തമായിരുന്നുവത്രെ സമീപനം. വിമാനം പുലർച്ചെ അഞ്ചിന് മുംബൈയിൽ ഇറങ്ങുംവരേയും യുവതിയെ വസ്ത്രം ധരിപ്പിച്ച് വിമാനത്തിന്റെ പിൻവശത്തുള്ള സീറ്റിൽ കെട്ടിയിട്ടാണ് എത്തിച്ചതെന്നാണ് റിപ്പോർട്ട്.
വിമാന ജീവനക്കാരുടെ പരാതിയിൽ സഹാർ പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് അന്ധേരി കോടതി ജാമ്യത്തിൽ വിട്ടയച്ചു.

Latest News