Sorry, you need to enable JavaScript to visit this website.

ഫോണ്‍ താഴെ വെക്കുന്നില്ല; അമ്മ വഴക്കുപറഞ്ഞതിന് ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കി

മുംബൈ-മൊബൈല്‍ ഫോണില്‍ സമയം പാഴാക്കുന്നതിന് വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടകയിലെ മംഗളൂരുവില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി. അമ്മ വഴക്കു പറഞ്ഞതിനു പിന്നാലെ കുളിക്കാനെന്നു പറഞ്ഞ് മുറിയില്‍ കയറിയ വിദ്യാര്‍ഥി തൂങ്ങി മരിക്കുകയായിരുന്നു.
പഠനത്തില്‍ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ തന്നെ സമയം ചെലവഴിക്കുന്നതിനെ ചൊല്ലി മാതാവ് വിനയ കുട്ടിയോട് കയര്‍ത്തു സംസാരിച്ചിരുന്നു. മുറിയില്‍ കയറിയ കുട്ടി ദീര്‍ഘസമയം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് പിതാവ് ജഗദീഷ് ജനല്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News