മദീന- ഉംറ നിര്‍വഹിക്കാനെത്തിയ പാലക്കാട് ആലത്തൂര്‍ സ്വദേശി മുഹമ്മദ് റഫീഖ് (58) മദീനയില്‍ നിര്യാതനായി. ഉംറ നിര്‍വഹിച്ച് മദീന സന്ദര്‍ശനത്തിനെത്തിയ ഇദ്ദേഹം പതിനൊന്നാം ദിവസമാണ് മരിച്ചത്. ഖത്തർ മുൻ പ്രവാസിയാണ്.
പരേതരായ അബ്ദുല്‍കാദര്‍ മേസിരിയുടേയും സെനബ ഉമ്മയുടെയും നാലാമത്തെ മകനായ റഫീഖ് ഭാര്യ സാജിതയോടൊപ്പമാണ് ഉംറ നിര്‍വഹിക്കാനെത്തിയത്.
മക്കള്‍: റസീന, ഫവാസ്.(ദുബായ് )റിയാ ഫാത്തിമ.
സഹോദരങ്ങള്‍: നൂര്‍ മൂഹമ്മദ്, മജീദ്, ശുക്കൂര്‍ (അബഹ സൗദി അറേബ്യ )ബദറുന്നിസ്, മുംതാസ്.
സഹോദരന്‍ ശുക്കൂര്‍, ബന്ധു ശാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മദീനയില്‍ മറവു ചെയ്യും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)