ഗുവാഹത്തി- അസമില്‍ അടുത്ത അഞ്ചാറ് മാസത്തിനുള്ളില്‍ ആയിരക്കണക്കിന് ഭര്‍ത്താക്കന്മാര്‍ അറസ്റ്റിലാകുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പ്രായപൂര്‍ത്തിയാകാത്ത സ്ത്രീകളെ വിവാഹം കഴിക്കുന്ന പുരുഷന്‍മാര്‍ക്കെതിരെ സംസ്ഥാനം കര്‍ശന നടപടി സ്വീകരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. ശൈശവ വിവാഹങ്ങളും പ്രായപൂര്‍ത്തിയാകാത്ത മാതൃത്വവും തടയാന്‍ സംസ്ഥാനത്ത് നിയമം കര്‍ശനമാക്കുകയാണ്. മറ്റു സംസ്ഥാനങ്ങലിലേതു പോലെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ നിയമം (പോക്‌സോ) കൊണ്ടുവരാനും സംസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.
14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമപരമായി വിവാഹിതയായ ഭര്‍ത്താവാണെങ്കിലും ഈ നിയമം ബാധകമാണ്. അതുകൊണ്ടുതന്നെ അടുത്ത അഞ്ചാറ് മാസത്തിനുള്ളില്‍ ആയിരക്കണക്കിന് ഭര്‍ത്താക്കന്മാര്‍ അറസ്റ്റിലാകുമെന്നും ശര്‍മ്മയെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18 വയസ്സാണ്. പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും.
പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാരിലും ജീവപര്യന്തം തടവ് അനുഭവിക്കേണ്ടിവരും- ശര്‍മ്മ പറഞ്ഞു. സ്ത്രീകള്‍ അനുയോജ്യമായ പ്രായത്തില്‍ വേണം മാതൃത്വം സ്വീകരിക്കാനെന്നും അല്ലാത്തപക്ഷം മെഡിക്കല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തലസ്ഥാനമായ ഗുവാഹത്തിയില്‍ നടന്ന ചടങ്ങില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ വിവാഹവും മാതൃത്വവും തടയാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധത അസം മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)