Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പതിനെട്ട് തോന്നണം, ബിസിനസുകാരന്‍ വര്‍ഷം ചെലവാക്കുന്നത് 16 കോടി രൂപ

കാലിഫോര്‍ണിയ- നിത്യയൗവനം തോന്നിക്കുന്നതിന് കഠിനമായ വ്യായാമം പിന്തുടരുന്നവരോടൊപ്പം സൗന്ദര്യവര്‍ധനക്കായുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവരുമുണ്ട്. അസാധ്യമെന്നു കരുതിയിരുന്ന പലതും  ശാസ്ത്രം സാധ്യമാക്കിയിട്ടുണ്ട്.  ചെറുപ്പം നിലനില്‍ക്കാന്‍ കര്‍ശനമായ ഫിറ്റ്‌നസ് നിയമങ്ങള്‍ പിന്തുടരുന്നതിനു പകരം അമേരിക്കയിലെ കോടീശ്വരനായ സോഫ്റ്റ് വെയര്‍ സംരംഭകനായ ബ്രയാണ്‍ ജോണ്‍സണ്‍ ശസ്ത്രക്രിയകളും ചികിത്സകളുമാണ്. ബോയെടക് സി.ഇ.ഒ ആയ ഇദ്ദേഹം പ്രതിവര്‍ഷം ഇതിനായി ചെലവഴിക്കുന്നത് മില്യണ്‍ ഡോളറാണ്. ഏകദേശം 16 കോടി ഇന്ത്യന്‍ രൂപ വരുമിത്.
ശരീരത്തിലെ വാര്‍ദ്ധക്യത്തിന്റെ പ്രത്യാഘാതങ്ങളെ മറികടക്കാനാണ് ശ്രമം. എപ്പോഴും 18 വയസ്സുകാരനായിരിക്കുകയാണ് 45 വയസ്സുകാരന്റെ സ്വപ്നം. പ്രതിവര്‍ഷം രണ്ട് മില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നതിലൂടെ  18 വയസ്സുകാരന്റെ ശാരീരിക ക്ഷമതയും ശ്വാസകോശ ശേഷിയും 37 വയസ്സുകാരന്റെ ഹൃദയവും 28 വയസ്സുകാരന്റെ ചര്‍മ്മവും സ്വന്തമാക്കിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
30ലധികം മെഡിക്കല്‍ പ്രൊഫഷണലുകളില്‍നിന്നാണ് സോഫ്‌റ്റ്വെയര്‍ സംരംഭകനായി മുന്നേറുന്ന ബ്രയാന്‍ ചികിത്സ നേടുന്നത്. റീജനറേറ്റീവ് മെഡിസിനില്‍ വൈദഗ്ധ്യമുള്ള 29കാരനായ ഫിസിഷ്യന്‍ ഒലിവര്‍ സോള്‍മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോണ്‍സന്റെ അവയവങ്ങള്‍ക്ക് പ്രായമാകുന്നത് തടയാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ജോണ്‍സണെ ഏറ്റവും കൗതുകകരമായ ചികിത്സകള്‍ക്കായി ഒരു പരീക്ഷണ വിഷയമായി ഉപയോഗിക്കുന്നുവെന്നതാണ് മറ്റൊരു സവിശേഷത്.  സോള്‍മാനും ബ്രയാന്‍ ജോണ്‍സണും ദീര്‍ഘായുസ്സിനെയും വാര്‍ദ്ധക്യത്തെയും കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണം ഉത്സാഹത്തോടെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്.  ബ്രയാന്‍ ജോണ്‍സന്റെ കാലിഫോര്‍ണിയയിലെ വെനീസിലെ വസതിയിലെ ഒരു ഹെല്‍ത്ത് കെയര്‍ സ്യൂട്ടിന്റേയും പ്രോഗ്രാമിന്റെ മറ്റ് സ്റ്റാര്‍ട്ടപ്പ് ചെലവുകളും ദശലക്ഷക്കണക്കിന് ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News