Sorry, you need to enable JavaScript to visit this website.

' വാഴക്കുല ' ആരുടേത് എന്നറിയാതെ ചിന്ത ജെറോം, എന്നാലും ഡോക്ടറേറ്റ് കിട്ടി

തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ.ചിന്ത ജെറോം ഡോക്ടറേറ്റ് ലഭിക്കാനായി സമര്‍പ്പിച്ച പ്രബന്ധത്തിലെ തെറ്റ് കണ്ടുപിടിച്ചത് ആഘോഷിക്കുകയാണ് അവരുടെ എതിരാളികള്‍. മലയാളത്തിലെ ഏറെ പ്രശസ്തമായ 'വാഴക്കുല' എന്ന കവിതയുടെ രചയിതാവായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ സ്ഥാനത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരാണ് ചിന്ത ജെറോമിന്റെ പ്രബന്ധത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

'നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ'യായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കേരള സര്‍വകലാശാല പ്രൊ വിസിയായിരുന്ന ഡോ.അജയകുമാറായിരുന്നു ഗൈഡ്.  ഇംഗ്ലീഷ് സാഹിത്യത്തില്‍  ഗവേഷണം പൂര്‍ത്തിയാക്കി 2021 ല്‍ ഡോക്ടറേറ്റും കിട്ടി.
സംവിധായകരായ പ്രിയദര്‍ശന്‍, രഞ്ജിത്ത് എന്നിവരുടെ സിനിമകള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നവയാണ് എന്ന് പറയുന്നതിനിടെയാണ് 'വാഴക്കുല' എന്ന കവിതയെ കുറിച്ച് പരാമര്‍ശമുള്ളത്. ഇവിടെ ഗ്രന്ഥകര്‍ത്താവിന്റെ  സ്ഥാനത്ത്  ചങ്ങമ്പുഴയ്ക്ക് പകരം വൈലോപ്പിള്ളി എന്നാണ് ചിന്ത എഴുതിയിരിക്കുന്നത്.

കേരള നവോത്ഥാനത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നായ  വാഴക്കുല കവിതയുടെ രംഗാവിഷ്‌കാരം 1988ല്‍ ടി.ദാമോദരന്‍ രചിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ആര്യന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ഇതാണ്  പ്രബന്ധവും വാവക്കുലയുമായുല്‌ള ബന്ധം.

തികച്ചും പുരോഗമനപരമായ കവിതയെ  സവര്‍ണതയെ പിന്തുണയ്ക്കുന്ന പ്രതിലോമകരമായ ആശയത്തിന് അനുകൂലമാക്കി പരാമര്‍ശിക്കുന്നതിന് ഉദാഹരമാക്കുകയാണ് ഗവേഷണ പ്രബന്ധത്തില്‍.  ഒരു കാലത്ത് കേരളത്തിലെ അടിസ്ഥാന വര്‍ഗത്തിന്റെ ആവേശവും പ്രത്യാശയുമായ ഒരു കവിതയുടെ രചിതാവിനെയാണ് ഒരു ഗവേഷണ പ്രബന്ധത്തില്‍ അലസമായി രേഖപ്പെടുത്തിയിരിക്കുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News