ചെന്നൈ- ഹൃദ്രോഗത്തെ തുടര്‍ന്ന് തമിഴ്‌നടന്‍ മനോബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ആന്‍ജിയോപ്ലാസ്റ്റി നിര്‍ദേശിച്ചതായാണ് സൂചന.
ഭാരതിരാജ എന്ന പ്രശസ്ത സംവിധായകന്റെ അസിസ്റ്റന്റായാണ് സിനിമാ രംഗത്തെത്തുന്നത്. 1982ല്‍ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെ സംവിധായകനായി രംഗപ്രവേശം നടത്തി. പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
എന്നാല്‍ ഹാസ്യതാരമായാണ് മനോബാല തമിഴില്‍ കൂടുതല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. 2000 ത്തിന്റെ ആദ്യ പകുതിയോടെയാണ് ഹാസ്യതാരമായി മാറുന്നത്. പിതാമഹന്‍, യാരടി നീ മോഹിനി, അലക്‌സ് പാണ്ഡിയന്‍, അരമനൈ തുടങ്ങിയ സിനിമകളില്‍ അദ്ദേഹത്തിന്റെ വേഷങ്ങള്‍ മികച്ചതാണ്.