Sorry, you need to enable JavaScript to visit this website.

സ്വന്തം അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു; കുത്തിക്കൊന്ന മകന് 10 വര്‍ഷം ജയില്‍

ലണ്ടന്‍- ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മകന് പത്ത് വര്‍ഷം ജയില്‍. തെക്ക്കിഴക്കന്‍ ലണ്ടനിലെ ബ്രോംലിയിലാണ് 31 കാരനായ സീന്‍ മൗറീസിനാണ് 52 കാരനായ പിതാവിനെ കൊലപ്പെടുത്തിയതിന്  10 വര്‍ഷം തടവ് വിധിച്ചത്. 2021 സെപ്റ്റംബര്‍ 14 നാണ് കേസിനാസപ്ദമായ സംഭവം. പിതാവ് പോളിനെ 30 തവണ കുത്തിയ ശേഷമാണ് യുവാവ് പോലീസിനു പിടികൊടുക്കാതെ രക്ഷപ്പെട്ടത്.
31 കാരന്‍ കൊലപാതക കുറ്റം സമ്മതിച്ചെങ്കിലും ഓള്‍ഡ് ബെയ്‌ലിയില്‍ നടന്ന വിചാരണയെത്തുടര്‍ന്ന് ബുധനാഴ്ച കൊലപാതക കുറ്റത്തില്‍നിന്ന് ഒഴിവാക്കി.
ബ്രോംലിയില്‍ കൊല്ലപ്പെട്ടയാളുടെ അടുത്ത വീട്ടിലെ താമസക്കാരാണ് പോലീസിനെ വിളിച്ചിരുന്നതെന്ന് പ്രോസിക്യൂട്ടര്‍ വില്യം എമ്ലിന്‍ ജോണ്‍സ് കെസി പറഞ്ഞു.
ചോരയൊലിച്ച് വീടിന്റെ വാതില്‍പ്പടിയിലെത്തിയിരുന്ന കാര്‍ സെയില്‍സ് മാനായ പോള്‍ നിലവിളിച്ചിരുന്നുവെന്ന് അയല്‍ക്കാരായ ദമ്പതികള്‍ പറഞ്ഞു.  അടിയന്തര ചികിത്സ നല്‍കുമ്പോള്‍ ആരാണ് ഉത്തരവാദിയെന്നുള്ള  പോലീസ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് സീന്‍ ആണെന്ന് പോള്‍ മറുപടി നല്‍കിയിരുന്നു.
പാരാമെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രാത്രി 11.56 ന് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

 

Latest News