മുംബൈ- നിര്‍മ്മാതാക്കളുടെ പൈറസി വിരുദ്ധ അപേക്ഷ ഉണ്ടായിരുന്നിട്ടും, റിലീസിന് ഒരു ദിവസം മുമ്പ് പത്താന്‍ അനധികൃതമായി ഓണ്‍ലൈനില്‍ റിലീസ് ചെയ്തതായി പരാതി. ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പത്താന്‍ ബുധനാഴ്ച 100 രാജ്യങ്ങളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ആദ്യ ദിനം തന്നെ 5 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റു റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗുമായി ഒരു ബമ്പര്‍ ഓപ്പണിംഗ് പ്രതീക്ഷിക്കുകയാണ് നിര്‍മാതാക്കള്‍. ഇതിനിടെ ഫിലിംസില, Filmy4wap എന്നീ രണ്ട് വെബ്‌സൈറ്റുകളില്‍ ചിത്രം ഇതിനകം ലഭ്യമാണെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.
പത്താന്‍ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് തിയേറ്ററുകളില്‍ പോയി സിനിമ കാണണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിക്കുകയും ബിഗ് സ്‌ക്രീനില്‍നിന്ന് റെക്കോര്‍ഡുചെയ്ത ദൃശ്യങ്ങള്‍ ചോരുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 'ഏറ്റവും വലിയ ആക്ഷന്‍ കാഴ്ചകള്‍ക്കായി സജ്ജമായോ? വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുന്നതില്‍ നിന്നും ഓണ്‍ലൈനില്‍ പങ്കിടുന്നതില്‍ നിന്നും സ്‌പോയിലറുകള്‍ നല്‍കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ എല്ലാവരോടും ഒരു വിനീതമായ അഭ്യര്‍ത്ഥന. സിനിമാശാലകളില്‍ മാത്രം പത്താന്‍ അനുഭവിക്കുക,' നിര്‍മാതാക്കള്‍ അപേക്ഷിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)