മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഇന്ദ്രജിത്തിന്റെയും പൃഥിരാജിന്റെയും അമ്മയും അന്തരിച്ച പ്രമുഖ നടന്‍ സുകുമാരന്റെ ഭാര്യയുമായ നടി മല്ലിക സുകുമാരന്‍. പൂര്‍ണ്ണമായും ഒരു സിനിമാ കുടുംബമാണ് ഇവരുടേത്. വിവിധ വിഷയങ്ങളില്‍ പ്രതികരിച്ച് ഇടയ്ക്കിടെ ഇവര്‍ വിവാദങ്ങളില്‍ ചെന്ന് ചാടാറുണ്ട്. അതുകൊണ്ട് തന്നെ ട്രോളന്‍മാരുടെ ഇഷ്ടകഥാപാത്രം കൂടിയാണ് മല്ലിക. മക്കളെയും മരുമക്കളെയും കുറിച്ച് വാചകമടിക്കുകയെന്നത് മല്ലികാ സുകുമാരന്റെ ഒരു ഹോബിയാണ്. ഇപ്പോള്‍ മരുമക്കളുടെ പേരില്‍ തന്നെ സ്വയം പൊക്കിപ്പറഞ്ഞുകൊണ്ട് അവര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മരുമക്കളായ പൂര്‍ണിമ ഇന്ദ്രജിത്തിനോടും പൃഥ്വിരാജിന്റെ പത്‌നി സുപ്രിയ മേനോനോടും നടിയ്ക്കുള്ള സ്‌നേഹവും പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്. രണ്ടുപേരും ഒരുപോലെ പ്രിയപ്പെട്ടവരാണെങ്കിലും മല്ലികയ്ക്ക് ഏറ്റവും കൂടുതല്‍ അടുപ്പം മൂത്ത മരുമകള്‍ പൂര്‍ണിമയോട് തന്നെയാണ്. സുപ്രിയ നിര്‍മ്മാണ രംഗത്ത് സജീവമായത് കൊണ്ട് തന്നെ ആ തിരക്കുകളിലേക്ക് പോകുമ്പോള്‍ അമ്മയുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഓടിയെത്തുന്നത് പൂര്‍ണിമയാണെന്ന് നടി പറഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടു മരുമക്കളും തനിക്ക് മക്കളെ പോലെ തന്നെയാണെന്ന് മല്ലിക പറഞ്ഞിട്ടുണ്ട്. തന്നെ പോലൊരു അമ്മായിയമ്മയെ കിട്ടിയത് മരുമക്കള്‍ക്ക് കിട്ടിയ ലോട്ടറിയാണെന്നാണ് മല്ലിക ഇപ്പോള്‍ പറയുന്നത്. 'ഭാഗ്യക്കുറി കിട്ടിയ പോലെയാണ് രണ്ടു പേര്‍ക്കും. എന്നെ പോലൊരു അമ്മായിയമ്മയെ കിട്ടിയത് അവര്‍ക്ക് ലോട്ടറിയാണ്. ഇന്ദ്രന്‍ പൂര്‍ണിമയെ സ്നേഹിച്ച് കെട്ടി. രാജു ആണെങ്കിലും അവന്റെ സങ്കല്‍പ്പങ്ങളില്‍ ഉള്ളത് പോലെയൊരു കുട്ടിയെ കണ്ടെത്തി. ഒന്നിനും ഞാന്‍ എതിര്‍ത്ത് പറഞ്ഞിട്ടില്ല. ഓരോന്നും അങ്ങനെയാണ് ഇങ്ങനെയാണ് അമ്മേ എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ ശരിയെന്ന് പറഞ്ഞു,' 'വേറെ ഒന്നുമില്ലല്ലോ. നാളെ കുഴപ്പങ്ങള്‍ ഒന്നും പറഞ്ഞാല്‍ അമ്മയുടെ അടുത്ത് വരില്ലല്ലോ എന്ന് ചോദിച്ചു. ഇല്ല അമ്മേ എന്ന് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
നീ ആയുഷ്‌ക്കാലം മുഴുവന്‍ ആ കുട്ടിയെ നോക്കാന്‍ ബാധ്യസ്ഥനാണ് അറിയാമല്ലോ. അറിയാം അമ്മേ. നന്നായിരിക്കട്ടെ മോനെ നമ്മുക്ക് നടത്താം. എന്ന് പറയുന്നു. പോകുന്നു,' 'എവിടെ കിട്ടും ഇതുപോലെ ഒരു അമ്മയെ. ഞാന്‍ അതുകൊണ്ട് രണ്ടു മരുമക്കളോടും പറയാം തമിഴ്നാട്ടില്‍ ഓരോ അമ്മമാരുടെയും പേരില്‍ അമ്പലം ഉണ്ടാക്കുമെന്ന് കേട്ടിട്ടുണ്ട്. അമ്മയുടെ ഒരു പ്രതിമയുണ്ടാക്കി പൂജാമുറിയില്‍ വെച്ച് എന്തെങ്കിലും പൂജയൊക്കെ ചെയ്യ് പിള്ളേരെയെന്ന്- മല്ലിക പറഞ്ഞു.
മല്ലികാ സുകുമാരന്റെ തള്ള് കേട്ടതോടെ ഇനി ട്രോളന്‍മാര്‍ ഇതും പൊക്കിപ്പിടിച്ചു വരുമെന്ന കാര്യം ഉറപ്പാണ്.