മുംബൈ- വസ്ത്രധാരണം സ്വീകാര്യമല്ലാത്തതിനാല്‍ മുസ്ലിംകളും മുസ്ലിമായതിനാല്‍ ഹിന്ദുക്കളും വീട് വാടകക്ക് നല്‍കുന്നില്ലെന്ന് വ്യക്തമാക്കി നടി ഉര്‍ഫി ജാവേദ്. മുംബൈയില്‍ അപ്പാര്‍ട്ട്‌മെന്റ് വാടകക്ക് കിട്ടാന്‍ താന്‍ ബുദ്ധിമുട്ടുകയാണെന്നും ഹിന്ദു, മുസ്ലീം ഉടമകള്‍ തനിക്ക് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിഗ് ബോസ് ഒടിടി ഫെയിം ഉര്‍ഫി ജാവേദ് ട്വീറ്റ് ചെയ്തു.
എന്റെ വസ്ത്രധാരണമാണ് മുസ്ലീം ഉടമകള്‍ വീട് വാടകക്ക് നല്‍കാതിരിക്കാന്‍ കാരണം. ഞാന്‍ മുസ്ലീമായതിനാല്‍ ഹിന്ദും ഉടമകളും വീട് വാടകക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് ലഭിക്കുന്ന രാഷ്ട്രീയ ഭീഷണികളില്‍ ചില ഉടമകള്‍ക്ക് പ്രശ്‌നമുണ്ടെന്നും ഉര്‍ഫി കുറിച്ചു.
പലപ്പോഴും വിവാദങ്ങളില്‍ ഉള്‍പ്പെടുന്ന നടിയാണ് ഉര്‍ഫി ജാവേദ്. നടിക്കെതിരെ ബലാത്സംഗ, വധഭീഷണികള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരാറുണ്ട്. മുംബൈയിലെ തെരുവുകളില്‍ നഗ്‌നത പ്രോത്സാഹിപ്പിച്ചതിന് ഉര്‍ഫിയെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി നേതാവ് ചിത്ര വാഗ് മുംബൈ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)