ബംഗളൂര് - നീതിനിഷേധത്തിന്റെ ഇരുണ്ട തടങ്കൽ വാസത്തിനിടെ സന്തോഷം അറിയിച്ച് പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദനി. കോയമ്പത്തൂർ ബോംബ് സ്‌ഫോടന കേസിലൂടെ നീതിനിഷേധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ മഅ്ദനി, ബംഗളൂര് സ്‌ഫോടനക്കേസിൽ പ്രതിച്ചേർക്കപ്പെട്ട് 2014 മുതൽ സുപ്രീം കോടതി നിർദേശിച്ച കടുത്ത നിബന്ധനകൾക്ക് വിധേയമായി ബംഗളൂരുവിൽ ജാമ്യത്തിൽ കഴിയുകയാണ്. കേസിന്റെ വിചാരണാ നടപടികൾ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതുൾപ്പെടെ മഅ്ദനിക്കുനേരെയുണ്ടായ കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങൾക്കിടെ, ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം അറിയിച്ചത്.
പോസ്റ്റ് ഇങ്ങനെ:
'സന്തോഷത്തിന്റെ ദിനം. കടുത്ത നീതിനിഷേധത്തിന്റെ ഇരുണ്ട ദിനരാത്രങ്ങൾക്കിടയിൽ ആശ്വാസത്തിന്റെ തെളിനീരായി ഒരു വാർത്ത!!! എന്റെ പ്രിയങ്കരനായ ഇളയ മകൻ സലാഹുദ്ദീൻ അയ്യൂബി ഇന്ന് എൽ.എൽ.ബി പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സോടു കൂടി ഉന്നതവിജയം നേടിയിരിക്കുന്നു. അൽഹംദുലില്ലാഹ്!!! നിരപരാധിത്തം തെളിയിച്ച് കോയമ്പത്തൂർ ജയിലിൽ നിന്ന് മോചിതനായി വന്ന് ഞാൻ ശംഖുമുഖത്തു ജയിലനുഭവങ്ങൾ പറയുമ്പോൾ അത് കേട്ട് താങ്ങാനാവാതെ എന്നോടൊപ്പമിരുന്നു പൊട്ടിക്കരഞ്ഞ ആ പിഞ്ചു ബാലൻ ഇനി എനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അർത്ഥ തലങ്ങൾ കൂടുതൽ പഠിച്ചു തുടങ്ങും.. ഇൻശാഅല്ലാഹ്'.
ക്രിക്കറ്റ് താരം രാഹുലും നടി ആഥിയ ഷെട്ടിയും വിവാഹിതരായി; സൽകാരം പൊളിക്കും
- ഇന്ന്, ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹിതരായെന്ന് രാഹുലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്
മുംബൈ - ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലും നടി ആഥിയ ഷെട്ടിയും വിവാഹിതരായി. നടിയുടെ വീടായ ബോളിവുഡ് താരം സുനിൽ ഷെട്ടിയുടെ ഖണ്ഡാളയിലുള്ള ബംഗ്ലാവിലായിരുന്നു വിവാഹ ചടങ്ങുകൾ. തങ്ങളുടെ പ്രണയബന്ധം ഇരുവരും നേരത്തെ ഇൻസ്റ്റഗ്രാമിൽ അറിയിച്ചിരുന്നു. ഇന്നലെയായിരുന്നു ഹൽദി, മെഹന്ദി ചടങ്ങുകൾ.
സ്വകാര്യ ചടങ്ങിൽ രാഹുലിന്റേയും ആഥിയയുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ പങ്കെടുത്തുള്ളൂ. പിന്നാലെ ക്രിക്കറ്റ്, സിനിമാ ലോകത്തുള്ളവർക്കായി ഗംഭീര സൽകാര വിരുന്നും ഒരുക്കുന്നുണ്ട്. രാഹുലും ആഥിയയും വിവാഹശേഷം താമസിക്കുക റൺബീർ ആലിയ ദമ്പതികളുടെ ബാന്ദ്രയിലുള്ള വീടിന് സമീപത്തെ വീട്ടിലായിരിക്കും.
വിവാഹത്തിന് ശേഷം രാഹുൽ ഇൻസ്റ്റഗ്രാമിലിട്ട പോസ്റ്റിന് താഴെ വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരുൾപ്പെടെ നിരവധി പേർ ആശംസ നേർന്നു.
രാഹുലിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു....'എങ്ങനെ സ്‌നേഹിക്കണമെന്ന് ഞാൻ പഠിച്ചത്, നീ നൽകിയ വെളിച്ചത്തിൽ നിന്നുകൊണ്ടാണ്. ഇന്ന്, ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ ഞങ്ങൾ വിവാഹിതരായി. ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രയിൽ നിങ്ങളുടെ അനുഗ്രഹമുണ്ടായിരിക്കണമെന്ന് സ്‌നേഹം നിറഞ്ഞ ഹൃദയത്തോടെ ഞങ്ങൾ ആഗ്രഹിക്കുന്നു'.
ഇരുവരും പൊതുവിടങ്ങളിൽ ഒരുമിച്ച്് പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ട് ഒരുവർഷമേ ആയിട്ടുള്ളൂ. സുനിൽ ഷെട്ടിയുടെ മകൻ അഹാൻ ഷെട്ടിയുടെ ആദ്യ ചിത്രമായ തഡപ്പിന്റെ സ്‌ക്രീനിംഗിനെത്തിയപ്പോഴാണ് ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
മുംബൈയിൽ നടക്കാനിരിക്കുന്ന വലിയ സൽകാരത്തിൽ ബോളിവുഡ് താരങ്ങളായ സൽമാൻഖാൻ, ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ അടക്കം ബിസ്‌നസ്സ്, രാഷ്ട്രീയ, കായിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് കുടുംബ വൃത്തങ്ങൾ സൂചിപ്പിച്ചു.