മുംബൈ- മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ നിശ്ചയ ചടങ്ങ് മുംബൈയില്‍ നടന്നു. അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലയയില്‍ കഴിഞ്ഞ ദിവസമാണ് അനന്തിന്റേയും രാധികയുടേയും മോതിരമാറ്റം നടന്നത്. നിരവധി സെലിബ്രിറ്റികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗുജറാത്തില്‍നിന്നുള്ള വ്യവസായിയായ വിരെന്‍ മെര്‍ച്ചന്റിന്റെ മകളാണ് രാധിക.
ചടങ്ങില്‍ മുത്തശ്ശി കോകില ബെന്‍ പറഞ്ഞ വാക്കുകള്‍ വികാരനിര്‍ഭരമായിരുന്നു. മുകേഷ് അംബാനിയുടെ അമ്മയാണ് കോകില. അനന്തിനേയും വധു രാധികയേയും കുറിച്ച് സംസാരിക്കുന്നതിന് വേണ്ടി അനന്തിന്റെ സഹോദരി ഇഷ അംബാനിയാണ് മുത്തശ്ശിയെ വേദിയിലേക്ക് ക്ഷണിച്ചത്. ആകാശ് അംബാനിയുടെ ഭാര്യ ശോക്ല മെഹ്ത, രാധിക മെര്‍ച്ചന്റ്, ഇഷ അംബാനി എന്നിവരെ പേരക്കുട്ടികളായി ലഭിച്ചത് തന്റെ ഭാഗ്യമാണെന്നായിരുന്നു കോകിലയുടെ പ്രതികരണം.
'ഞാന്‍ വളരെ ഭാഗ്യവതിയാണ്. ശോക്ലയേയും രാധികയേയും ഇഷയേയും എനിക്ക് ലഭിച്ചു. എന്റെ പ്രിയപ്പെട്ട പേരക്കുട്ടി അനന്ത് വിവാഹത്തിന് ഒരുങ്ങുകയാണ്. എന്റെ എല്ലാ ആശംസകളും. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.' കോകില പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)